Thursday, April 26, 2007

കുറ്റകൃത്യങ്ങളേറുന്നു..

ദുബൈ/ ഷാര്‍ജ്ജയിലുള്ളവര്‍ വളരെ സൂക്ഷിക്കുക:

1. രണ്ടുമൂന്ന് ആളുകള്‍ ചേര്‍ന്ന് നിങ്ങളുടെ ഡോര്‍ ബെല്ലടിക്കുന്നു, ആരുമില്ലെന്ന് കണ്ടാല്‍ വീടു പൊളിച്ച്‌ അകത്തു കേരുന്നു..

2. കുറച്ച്‌ മെക്സിക്കോക്കാര്‍ വന്ന് ബെല്ലടിക്കുന്നു ഏവിയന്‍ ഫ്ലൂ വാക്സിനേഷന്‍ തരാനെന്നു പറഞ്ഞ്‌ ഇഞ്ജെക്ഷനെടുക്കുന്നു- മയക്കം തീര്‍ന്ന് ബോധം തെളിയുമ്പോ വീട്ടില്‍ കര്‍പ്പൂര പാട്ടയുമില്ല, ഉപ്പുചിരട്ടയുമില്ല.

3. സെന്‍സസ്‌ എന്യൂമറേറ്റര്‍ എന്നു പറഞ്ഞ്‌ ഒരുത്തന്‍ വീട്ടിലോട്ടു കയറുന്നു, വീട്ടുകാരിയുടെ ആറു സെന്‍സസും പോകുന്ന ടൈപ്പ്‌ ഒറ്റയടി തലക്കിട്ട്‌.

അതുല്യയുടെ ബ്ലോഗിലിട്ടത്

3 comments:

ആഷ | Asha said...

അയ്യോ ശരിക്കും സംഭവിക്കുന്നതാണോ ഇതൊക്കെ അവിടെ?
കേട്ടിട്ടു പേടിയാവുന്നു

ദേവന്‍ said...

ഉവ്വ് ആഷേ, ലോകത്തില്‍ കുറ്റകൃത്യങ്ങളേറ്റവും കുറവുള്ള നഗരങ്ങളിലൊന്നായിരുന്നു ദുബായി. ഈയിടെയായി ഭയങ്കരമായി കൂടി (ഇപ്പോള്‍ ജ്വല്ലറിയില്‍ കാറോടിച്ചു കയറ്റി രത്നങ്ങള്‍ അടിച്ചോണ്ടു പോകുന്ന സിനിമാസ്റ്റൈല്‍ കള്ളനുമായി :(

കരീം മാഷ്‌ said...

ഇന്നലെത്തെ ഗള്‍ഫു ന്യൂസ് നോക്കിയോ ദേവാ!
അല്‍ വാഫി സെണ്ടരിലെ രതനം കൊള്ളയടിച്ച
ആ ക്രിമിനലുകളെ (സിറിയന്‍) പിടിച്ചു.അവര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിജയകരമായി നടത്തിയ കൊള്ളയുടെ രീതി തന്നെയാണു ഇവിടെയും ന
ടത്തിയതെത്രേ!