Sunday, April 29, 2007

കാട്ടുപോത്തെന്നെയൊരു വാനരനാക്കിയപ്പോള്‍

പോസ്റ്റുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരോഫ് കമന്റ്. കയ്യോടെ കല്ലറയിലടക്കി.

ക്രോധമെന്നാല്‍ കാട്ടുപോത്തിന്റെയാണെന്നാണു വയ്പ്പ്‌. അവന്‍ ചാര്‍ജ്ജ്‌ ചെയ്താല്‍ ബ്രഹ്മനും തടുക്കില്ല, നാലുകാലേല്‍ നില്‍ക്കാന്‍ ആവതുള്ള കാട്ടുപോത്തിനെക്കണ്ടാല്‍ കടുവ പ്രാണനും കൊണ്ടോടുമെന്ന് ഫോ. ഓഫീസര്‍ പറഞ്ഞു

പക്ഷേ ഞാന്‍ ഇവന്റെ ആക്ഷന്‍ സീന്‍ ഒന്നും കണ്ടിട്ടില്ല, എങ്കിലും ഓടി . കൂട്ടാറിലെ ഏറുമാടത്തില്‍ ആദവും അവ്വയുമായി ഞാനും പെമ്പ്രന്നോരും ഹണിമൂണുന്ന ദിവസങ്ങളിലൊന്നില്‍ രാവിലേ ഒരു തോര്‍ത്തും ഉടുത്ത്‌ അരയ്ക്കൊപ്പം വെള്ളത്തില്‍ പല്ലും തേച്ച്‌ മുഖപ്രക്ഷാളനവും അതിനു മുന്നേ നടത്തേണ്ട മറ്റേ പ്രക്ഷാളനവും കഴിക്കാന്‍ ഇറങ്ങിയതായിരുന്നു . മരത്തോടു ചേര്‍ന്ന് ഒരു യമകണ്ടന്‍ പോത്ത്‌. ഒന്നിനെക്കണ്ടാല്‍ ഫ്രണ്ട്സ്‌ ആ എരിയയിലെല്ലാം ഉണ്ടെന്ന് കൂട്ടിക്കോളണം.

ഞാന്‍ ഫ്രീസ്‌ ഷോട്ടിലെ ജയനെ പോലെ നിന്നു, അതാണു ബുദ്ധി. പക്ഷേ ലവന്‍ കുളമ്പുകൊണ്ട്‌ നിലത്തിട്ടു രണ്ടു മാന്ത്‌ റണ്ണപ്പിനു മുന്നേ ബൌളര്‍ ചെയ്യുമ്പോലെ. നിന്തിരുവടീ കാപ്പാത്തുങ്കോ ഞാനോടി, പിറകില്‍ ഇലയനങ്ങുന്ന ശബ്ദമാണോ എനിക്കു തോന്നിയതാണോ എന്തോ, നോക്കാതോടി.

ഏറുമാടത്തിലേക്ക്‌ ഓടിക്കേറും വഴി തോര്‍ത്ത്‌ വള്ളിയേല്‍ ഉടക്കി നിന്നു. സില്‍ക്ക്‌ സ്മിതയെപ്പോലെ തോര്‍ത്തുടുത്ത്‌ നീരാട്ടിനു പോയ ഞാന്‍ സ്റ്റ്രീക്കിംഗ്‌ നടത്തി വരുന്നതു കണ്ട്‌ ഉറക്കപ്പിച്ചില്‍ മാടത്തിനകത്തിരുന്ന് എന്റെ മണവാട്ടി "അയ്യോ ആള്‍ക്കുരങ്ങ്‌ കേറിയേ" എന്നു വിളിച്ചെന്ന് ഒരു കഥയുണ്ടാക്കി നാട്ടിലെല്ലാം വിളമ്പിയത്‌ സമ്പാദ്യം. എന്തായാലും തടി തവിടുപൊടി ആയില്ല. ലവന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മുറുക്കാന്‍ ചവച്ച ചണ്ടി പോലെ അവിടെ കിടന്നേനെ.

28 comments:

Ambi said...

ദേവേട്ടാ..അ ഓട്ടമാലോചിച്ച് ചിരിച്ച് ചിരിച്ച് കുന്തമ്മറിഞ്ഞു..എനിയ്ക്ക് വയ്യ..
കൊക്കിണീടേ ആലിംഗനമാലോചിച്ചാണോ ഓടിയത്..അല്ല ഞാനെന്തൊരു പോഴനാ..ഓടുമ്പം ഒന്നും ആലോചിച്ചു കാണത്തില്ല..:)

പിന്നേ അന്നത്തെപ്പോലെ ഷഡ്കാലത്തില്‍ "അയ്യോ പോത്തേ...." എന്ന ദേവസ്വാമി ദീക്ഷിതര്‍ കൃതി..ആദിതാളത്തില്‍ പാടിയാരുന്നോ...ഹഹഹ
രാഗം പോത്തുവരാളി..

Ambi said...

ഒരു കാര്യത്തില്‍ ദേവേട്ടനെ സമ്മതിയ്ക്കാതിരിയ്ക്കാന്‍ പറ്റില്ല..ഓടിയല്ലോ..
ഞാനാണേ..
"കര്‍ത്താവേ ദാ വരണേ" എന്ന് വിളിച്ച് "പ്ലും"

കരീം മാഷ്‌ said...

കുറേ നാളായി ഒരു പെയ്ണ്ടിംഗിനു പറ്റിയ വിഷയം കിട്ടാതിരിക്കുകയായിരുന്നു.
സുപ്രഭാതത്തില്‍ ഒറ്റമുണ്ടുടുത്തു ഏറുമാടത്തില്‍ നിന്നു‘വെളി‘ക്കിറങ്ങിയ നവവരന്‍ തിരിച്ചു, നഗ്നനായി വെട്ടാന്‍ വരുന്ന കാട്ടുപോത്തിനെ കണ്ടു പേടിച്ചു മുണ്ടു കളഞ്ഞു കയറുവള്ളിയില്‍ ഊഞ്ഞാലാടുന്ന ദൃശ്യം നവ വധുവിന്നു പ്രിയനു ആദിമനുഷ്യന്റെ ഓര്‍മ്മ നല്‍കിയതു ജലച്ചായത്തിനു പറ്റിയത്.

SAJAN | സാജന്‍ said...

ദേവേട്ടാ,ആ വേണു വേട്ടനെ ഈ ബ്ലോഗില്‍ നിന്നും ബ്ലോക്ക് ചെയ്യൂ അല്ലെങ്കില്‍ ‍ തുണിയില്ലാതെ പോത്ത് ഓടിക്കുന്നത് കാര്‍ട്ടൂണില്‍ കാണേണ്ടി വരും.. ജാഗ്രതൈ!!!
പുള്ളി ഒരു മൈക്രൊ സ്കോപ്പുമായി ഇതു വഴി കറങ്ങുന്നുണ്ട്,
വായിച്ച് ചിരിച്ച് കേട്ടോ..മനുഷ്യന്റെ ഓരോരോ അവസ്ഥകളെ:)

salim/സാലിം said...

ദേവേട്ടാ... കാട്ടുപോത്തിനറിയോ ദേവേട്ടന്‍ ഹണിമൂണാഘോഷിക്കാന്‍ വന്നതാണെന്നും ഏറുമാടത്തില്‍ പുതുമണവാട്ടിയിരിപ്പുണ്ടെന്നുമെല്ലാം?.ഏതായാലും തടികേടാവാതെ രക്ഷപെട്ടല്ലോ ദൈവം കാത്തു.

ആവനാഴി said...

പ്രിയ ദേവന്‍,

അല്ല, ഞാനാ “ആള്‍ക്കുരങ്ങിന്റെ” വരവൊന്നോര്‍ത്തു നോക്കുകയായിരുന്നേ. :)
സില്‍ക്കു പോയ സ്മിതയേ! :)

സസ്നേഹം
ആവനാഴി

വിചാരം said...

ദേവേട്ടാ കൊള്ളാം കൈപ്പള്ളിയുടെ പോസ്റ്റിലിട്ട കമന്‍റ് ഇവിടെയൊരു പോസ്റ്റാക്കി അല്ലേ അവിടത്തെ ബ്ലോഗ് മതിലിന് വെളിയില്‍ ഉള്ളവര്‍ക്കും കൂടി വായിക്കാനായി

ദേവേട്ടാ ഈ വരികളില്‍ (അരയ്ക്കൊപ്പം വെള്ളത്തില്‍ പല്ലും തേച്ച്‌ മുഖപ്രക്ഷാളനവും അതിനു മുന്നേ നടത്തേണ്ട മറ്റേ പ്രക്ഷാളനവും കഴിക്കാന്‍ ഇറങ്ങിയതായിരുന്നു ) എനിക്കിട്ടൊരു കൊട്ടുണ്ടോന്നൊരു ഡൌട്ട് ... :)
ഞാനിവിടെ ഇല്ല ട്ടോ ഇനി സംശയം ചോദിച്ചതിന് ചൂടാവാന്‍ വന്നാല്‍

വേണു venu said...

ഹാഹാ..ആള്‍ക്കുരങ്ങു പറയുന്നു, എടിയെ..ഇതു ഞാനാ.. ഒന്നു് വിശ്വസിക്കു്...:)
സാജോ..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ ആള്‍ക്കുരങ്ങ് ന്നു പറഞ്ഞാല്‍ ഇത്തിരി തടീം വണ്ണോം ഒക്കെ ഉള്ള സാധനല്ലേ..

ആ തടീം വച്ചെങ്ങനെയാ കാട്ടുപോത്തിനേക്കാള്‍ വേഗത്തില്‍ ഓടുന്നത്...

എന്തോ ഒരു ലോജിക്കല്‍ മിസ്റ്റേക്ക്!!!!:)

അഗ്രജന്‍ said...

എന്റെ മണവാട്ടി "അയ്യോ ആള്‍ക്കുരങ്ങ്‌ കേറിയേ"

ഹഹഹ... ഇതാണ് ദേവേട്ടാ... ‘നഗ്നമായ സത്യങ്ങള്‍‘ എന്ന് പറയുന്നത് :)

Pramod.KM said...

പോത്തിന്റെ കാതില്‍ ദേവേട്ടനോതിയിട്ട് എന്തു കാര്യം?ഹഹ

Manu said...

ദേവേട്ടാ.. ഇതുപോസ്റ്റിയൊ.. നന്നായി........
വേണുചേട്ടാ.. ഞങ്ങള്‍ കാത്തിരിക്കുന്നു...

ഏറനാടന്‍ said...

ദേവേട്ടാ ഇതൊരു സംഭവമായല്ലോ. ഒരു കാട്ടുസിനിമ ഞാനിതില്‍ കാണുന്നു. ചിലവു കുറച്ച്‌ വസ്‌ത്രാലങ്കാരം (Nil) ആയ ലോ ബജറ്റ്‌ പഴേ കെ.എസ്‌.ഗോപാലകൃഷ്‌ണന്‍ ടച്ച്‌ പടം.

എല്ലാ രംഗങ്ങളും വിഷ്വലൈസിനു ഉതകുന്നത്‌. കാട്ടുപോത്തിനെ സംഘടിപ്പിക്കണം. കൈപ്പള്ളിയുടെ കൂടെ ഒന്നു പോയാല്‍ കിട്ടുമോ, ചോദിച്ചുനോക്കട്ടേ.

എന്താ ക്ലൈമാക്‌സ്‌!

Radheyan said...

ഇതെല്ലാം കണ്ട പോത്ത് പിന്നെയും വിരണ്ടോടിയോ.സംഭവം കൊള്ളാം ഏതായാലും

Radheyan said...

ഏറനാടന്‍, ഹണീമൂണ്‍ വിത്ത് ബൈസണ്‍ എന്ന് പേരിടാം.സംഭവം കാണാന്‍ കൂടുന്ന ആളുകള്‍ ഈ ഊഞാലാട്ടം കണ്ട് ഞെട്ടും.കൊല്ലം റ്റാര്‍സനോ

വിശാല മനസ്കന്‍ said...

ഹഹഹ.. ഞാനിത് മുന്‍പ് വായിച്ചിട്ടില്ല ദേവേട്ടാ... അടിപൊളി.

എനിക്കാലോചിക്കാന്‍ വയ്യേ!!!

സതീശ് മാക്കോത്ത് | sathees makkoth said...

ദേവേട്ടാ,സത്യമായിട്ടും ഇത് കഥയുണ്ടാക്കി വിളമ്പിയതു തന്നെയാണോ?
പോത്തിന് പിന്നിടെന്തു സം‌ഭവിച്ചു?

അപ്പു said...

ദേവേട്ടാ.. കൊള്ളാം. നല്ല അനുഭവം.

കരീം മാഷ്‌ said...

സതീശ്, ആ കാട്ടുപോത്തിപ്പോള്‍ മനശ്ശാസ്ത്ര ചികിത്സയിലാത്രേ!
ദൃഷ്ടിദോഷമോ അതോ എന്തോ കണ്ടു പേടിച്ചതോ ആണെന്നാ വനപാലകന്‍ മനശാസ്ത്രഞനോടു പറഞ്ഞത്.

തമനു said...
This comment has been removed by the author.
തമനു said...
This comment has been removed by the author.
തമനു said...

ഹഹഹഹഹഹഹ ദേവേട്ടാ ...

ചിരിച്ചൊരു പരുവായി (പരു ആയി എന്നല്ല, പരുവമായി എന്നതിന്റെ നൊസ്റ്റാള്‍ജിക് വേര്‍ഷന്‍)

പാവം കാട്ടുപോത്ത്‌, അവസാനം അതു കുറേ ചീത്ത വിളിച്ചു കാണും അല്ലേ ..?
“ഒന്നു കുത്താന്‍ ഓടിച്ചതിന് മുണ്ടു പറിച്ചു കാണിക്കുന്നോടാ” എന്നു ചോദിച്ച്‌..

എന്നാലും ആ സീന്‍ ... ശ്ശെ .. ഒന്നു കാണാന്‍ ഒത്തില്ലല്ലോ ...

എനിക്കു ചിരി അടക്കാന്‍ ഒക്കുന്നില്ല.

ഓടോ: അതു സിനിമയാക്കിക്കോ ഏറനാടാ, ആ കാട്ടുപോത്തിന്റെ വേഷത്തിലെങ്കിലും തനിക്കൊന്നഭിനയിക്കാമല്ലൊ..!! (ഇതിന് മറുപടിയായി എന്നെ തെറി വിളിക്കുന്നതോ, വ്യക്തിഹത്യ ചെയ്യുന്നതോ നിരോധിച്ചിരിക്കുന്നു)

ikkaas|ഇക്കാസ് said...

ഹഹഹ ഈ ചെറിയ ശരീരം വെച്ചോണ്ട് ഇത്തറേം വെല്യ സാഹസികതയൊക്കെ ഒപ്പിച്ചിട്ടൊണ്ടോ.. കലക്കി.

ഏറനാടന്‍ said...

രാധേയാ, ഹോളിവുഡിലേക്ക്‌ ഈ "കൊല്ലം-പടം" മൊഴിമാറ്റം ചെയ്യുമ്പം പോരേ അമ്മാതിരി പേര്‌. മുടക്കുമുതല്‌ കിട്ടണേല്‌ നാടന്‍മാര്‌ കൊട്ടകേല്‌ കേറാന്‍ ഇംഗ്ലീഷ്‌ പേരു പോരാ: 'കാട്ടുദേവപോത്ത്‌ സംഗമം' എന്നൊക്കെപോലെ...

തമനൂ... നിനക്കു ഏതായാലും പോത്തായി കസറാന്‍ പറ്റൂല. കഷണ്ടിയുള്ള പോത്തോ? ഛായ്‌! (നിന്നെ വ്യക്തിഹത്യ ചെയ്തില്ല എന്ന്‌ അടിവരയിട്ട്‌ ആണിയിട്ടറിയിക്കുന്നു.)

ദേവേട്ടാ ഓഫടിക്ക്‌ എനിക്കൊരു മാപ്പു തരൂ (കൊല്ലം ജില്ലയുടെ)

ഇത്തിരിവെട്ടം|Ithiri said...

ദേവേട്ടാ... ഇത് ഇപ്പോഴാ കണ്ടത്. ആ പോത്ത് ഓടിക്കാണും ... വെപ്രാളം കണ്ടിട്ട്.

കലേഷ്‌ കുമാര്‍ said...

ദേവേട്ടാ, കലക്കി!
പാവം വിദ്യാമ്മ!

ദേവന്‍ said...

ഉയിരും വാരിപ്പിടിച്ച്‌ ഞാനോടുന്നത്‌ ആംഫി തീയറ്ററില്‍ അടിമ സിംഹത്തിന്റെ മുന്നില്‍ കിടന്നോടുന്നത്‌ കണ്ടു രസിക്കുന്ന പ്രഭുക്കന്മാരെപ്പോലെ കണ്ടു ചിരിച്ചവര്‍ക്കും, പടമാകാതെ ബാക്കിയായ എന്നെ പടമാക്കിയവര്‍ക്കും അതിനി തിരൈപ്പടം ആക്കാണ്‍ പോണവര്‍ക്കും എന്‍ അന്‍പു നണ്ട്രി!

പച്ചാളം : pachalam said...

ദേവേട്ടാ, വാട്ട് എബൌട്ട് ദി അരഞ്ഞാണം?? :D