Sunday, May 20, 2007

ഒരു വെല്ലു ഞാന്‍ വിളിച്ചപ്പോള്‍

ആദിയില്‍ ബൂലോഗത്ത്‌ ഒരു കുമാറും ഒരു തുളസിയും ഒക്കെ മാത്രമായിരുന്നു ചിത്രങ്ങളെടുത്തിരുന്നത്‌.

വല്ലപ്പോഴും സീയെസ്സ്‌ ഒരു പടമിടും. കൈപ്പള്ളി അന്നു യൂണിക്കോടന്‍ മുത്തപ്പനെ (ക്രെഡിറ്റ്‌ മനുവിന്‌ ) ധ്യാനിച്ച്‌ ഹത്ത മലയില്‍ തപസ്സിരിപ്പായിരുന്നെങ്കിലും ബ്ലോഗ്‌ ഉണ്ടായിരുന്നില്ല.

അമേരിക്കയില്‍ മഞ്ഞു കാരണം തനിമലയാളത്തിനു പനി പിടിച്ചെന്ന് പറഞ്ഞപ്പോ അതൊന്നു കാണാന്‍ മരുഭൂമിക്കാര്‍ക്കു വേണ്ടി ഞാന്‍ ഒരു വിക്കി സ്റ്റൈല്‍ ചലെഞ്ജ്‌ നടത്തി ദാ ലങ്ങനെ:-
"ഒരു വെല്ലങ്ങോട്ട് വിളിക്കു കലേഷേ. മരിച്ചുപോയ ചൊരിമണലിലെ എലിപ്പത്തായം പോലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന, സ്പ്രിങ്ങെന്നാൽ ബോൾ പേനക്കകത്തെ സൂത്രമെന്നും ഫാളെന്നാൽ പഴത്തൊലിയിൽ ചവിട്ടുമ്പോൾ സംഭവിക്കുന്നതെന്നും മാത്രമറിഞ്ഞ, 365 ദിവസവും എരിതീവെയിൽ മാത്രം നാലു ചുറ്റിനും കാണുന്ന പാവം ഗൾഫുകാരമ്മാർരെടുക്കുന്ന ഫോട്ടോയെ വെല്ലാവുന്ന പടങൾ ഈ അമേരിക്കക്കാരിടാൻ! (അവരു നളനെയിറക്കിയാൽ അപ്പോഴേ പോയി നിഷാദിനെ ഇങ്ങോട്ട് വലിച്ചോണേ )ഇടിവാള് പങ്ങളെടുക്കുന്ന സീയെസ്സ് എവിടെത്തുകാരനാണാവോ..)"

അതങ്ങോട്ട്‌ ഏറ്റു. സിബു, ഗുരു, ഏവൂരാന്‍ തുടങ്ങി സകല അമേരിക്കക്കാരും പടമിടീല്‍ ശക്തമാക്കി, അന്നു തൊട്ട്‌ ഇന്നു വരെ. യാത്രാമൊഴി, നളന്‍ തുടങ്ങിയവരെ അങ്ങനെ അരിച്ചു പെറുക്കി അമേരിക്കരു മലയാളവേദിയില്‍ നിന്നും ആവാഹിച്ചു കൊണ്ടിരുത്തിയതാണെന്നും ഒരു വാദമുണ്ട്‌.എന്തായാലും ആ ചാലെഞ്ജ്‌ ഇല്ലായിരുന്നെങ്കില്‍ സീയെസ്സിന്റെ ഈ മനോഹരമായ പടം ജനിക്കില്ലായിരുന്നു.

5 comments:

ദേവന്‍ said...

യാത്രാമൊഴി, നളന്‍ തുടങ്ങിയവരെ അങ്ങനെ അരിച്ചു പെറുക്കി അമേരിക്കരു മലയാളവേദിയില്‍ നിന്നും ആവാഹിച്ചു കൊണ്ടിരുത്തിയതാണെന്നും ഒരു വാദമുണ്ട്‌.എന്തായാലും ആ ചാലെഞ്ജ്‌ ഇല്ലായിരുന്നെങ്കില്‍ സീയെസ്സിന്റെ ഈ മനോഹരമായ പടം ജനിക്കില്ലായിരുന്നു.

myexperimentsandme said...

ഇതേ മഞ്ഞുകാരണമാണേ, ആശിച്ച് മോഹിച്ച് നാട്ടില്‍ പോകാന്‍ പുഷ്‌പുകവിമാനത്തില്‍ കയറിയിരുന്ന ഞാന്‍ ആറു മണിക്കൂര്‍ വിമാനത്തിലിരുന്നയിരുപ്പിലിരുന്ന് കഴിഞ്ഞപ്പോള്‍ വിമാനത്തിലെ മഞ്ഞു നീക്കാന്‍ ലോകത്തിലെ രണ്ടാം സാമ്പത്തിക ശക്തിയായ രാജ്യത്തിന്റെ തലസ്ഥാനത്തെ അന്താരാഷ്ട്രവിമാനത്തിലാകപ്പാടെയുള്ള ഒരൊറ്റ മഞ്ഞുനീക്കി കേടായി പിന്നെ ബാക്കി പതിനാറ് മണിക്കൂര്‍ തറയായി ഇതുപോലെ കിടന്നുറങ്ങി മൊത്തം ഇരുപത്തിരണ്ട് മണിക്കൂര്‍ ലേറ്റായി നാട്ടിലേക്ക് പോയത്. മൊത്തം നാല്പത്തിനാല് വിമാനങ്ങള്‍ ക്യാന്‍‌സലും ചെയ്തു, പത്ത് പതിനായിരം പേര് തറയുമായി :(

ഗുപ്തന്‍ said...
This comment has been removed by the author.
SEEYES said...

പ്രാണിലോകത്തില്‍ ഒരു ആള്‍ത്തിരക്ക് കണ്ട് വന്നതാണ്. ദേഖോ മുന്ന ജിമ്പ്ര, തുപ്പല്‍‌സ്വാമി, മലയാളം ബ്ലോഗെഴുത്തിന്റെ പ്രസക്തി മുതലായവയും കമന്ററയില്‍ വരണം.

ഗുപ്തന്‍ said...

ആഹാ ... എനിക്ക് ബൂലോകത്ത് കിട്ടുന്ന ആദ്യത്തെ പേറ്റന്റ്.. നന്ദി ദേവേട്ടോ...

ബൈ ദ വേ... യൂണിക്കോടന്‍ എന്നല്ല ഒറ്റക്കോഡന്‍ മുത്തപ്പന്‍ എന്നാണ് ഞാന്‍ ആ ലിങ്ക് ഇട്ടത്... പിന്നെ പഴയഞ്ജലീ ഭഗവതി എന്നും... ഇപ്പോള്‍ കൈപ്പള്ളിമാഷിന്റെ ‘സാദനം’ (widget: transl. ക്രെഡിറ്റ് ലവിടെ തന്നെ... നമിച്ചണ്ണാ നമിച്ച്...)ഒട്ടിച്ചുവച്ച് ലിങ്ക് കളഞ്ഞു.

ദേവേട്ടന്റെ കമന്റുമായി ബന്ധമില്ലാതെയാണെങ്കിലും ഫോട്ടോബ്ലോഗിംഗില്‍ ആകര്‍ഷകമായ മറ്റൊരു ശൈലി ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് ‘ഓഫ്‍സൈഡില്‍’ ഓര്‍മ്മപ്പെടുത്തുന്നു. ആഷയുടെയും അപ്പൂസിന്റെയും informative എന്ന് വിളിക്കാവുന്ന ഫോട്ടോബ്ലോഗിംഗ് ശൈലി. രണ്ടുപേരും ഇന്ത്യയില്‍ നിന്നാണെന്നുള്ളതും പുതുമയല്ലേ...

(മുകളില്‍ ഇട്ട കമന്റ് തന്നെ ഒന്നു ചുരണ്ടിവെളുപ്പിച്ചതാ അതുകൊണ്ടൊന്ന്‍ കൊരട്ടിയേക്കുന്നു.)

qw_er_ty