Saturday, May 26, 2007

ഹൈദരാബാദിലെ ഒരു വിചിത്ര ജീവി

ആഷയുടെ പെലിക്കന്‍ റേസ്‌ പോസ്റ്റില്‍ ഇട്ടത്‌. . സീയെസ്സ്‌ ഓര്‍മ്മിപ്പിച്ച കമന്റ്‌ # 1

പണ്ട്‌ ഞാന്‍ ഗാരു ഹൈദരാബാദിലു ജോലിയുലു ചെയ്യാലു ഒസ്തിനാരു. ( ആ കഥയൊന്നും പറയണ്ടാ ...) എന്തായലും പോയ വഴി സൂ പാര്‍ക്കിലും കയറി.

കരടി, ചെന്നായ, പുള്ളിപ്പുലി, ഓരോ കൂടു താണ്ടി അങ്ങനെ പോകുമ്പോള്‍ ഒരു തെലുങ്കാന ഒരിടത്തു നിന്നു മക്കളോടു കൂവുന്നു.. "ലുക്ക്‌, ലുക്ക്‌ ജെബ്ര ജെബ്ര."

ഇതേതാണപ്പാ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ജീവി എന്നറിയാന്‍ അയാളുടെ പിള്ളേരോടൊപ്പം ഞാനും ഓടിപ്പോയി ജെബ്രയെ നോക്കി. കുതിരമുഖം, കറുത്തവരകള്‍, വെളുത്ത വരകള്‍, കുഞ്ചിരോമം .. അയ്യേ ഇതാരുന്നോ.

(കടുവ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത്‌ നേരില്‍ കണ്ടതും ഹൈദരാബാദ്‌ ജൂ പാര്‍ക്കിലാണ്‌, അസ്സല്‍ കാഴ്ച്ച.)

3 comments:

ദേവന്‍ said...

ആഷയുടെ പെലിക്കന്‍ റേസ്‌ പോസ്റ്റില്‍ ഇട്ടത്‌. . സീയെസ്സ്‌ ഓര്‍മ്മിപ്പിച്ച കമന്റ്‌ # 1

ഉത്സവം : Ulsavam said...

പൂനയില്‍ വച്ച് ഒരു ഹോട്ടലില്‍ കയറിയ ഞാ‍ന്‍ ഒരു "മാസാ" (Maaza Soft drink) എന്ന് ഓറ്ഡറ് ചെയ്തു. കഷ്ടി പതിനഞ്ച് വയസ്സ് പ്രായം വരുന്ന വെയ്റ്ററ് പയ്യന്‍ രണ്ട്മൂന്ന് പ്രാവശ്യം കൂടി എന്നോട് എന്താ വേണ്ടേ എന്ന് ചോദിച്ച് വട്ടായി നിന്നു. ഇത് കണ്ട് ക്യാഷ് കൌണ്ടറില്‍ ഇരുന്ന മറാഠി വന്ന് കാര്യം അന്വേഷിച്ചു. ഞാന്‍ വീണ്ടും "മാസാ" എന്ന് മൊഴിഞ്ഞു. മറാഠിയുടെ തലയില്‍ നിന്നും പുക വരാന്‍ തുടങ്ങി എന്ന് കണ്ടപ്പോള്‍ ഞാന്‍ ബദ്ധപ്പെട്ട് കടയുടെ മുന്നില്‍ പതിച്ചിരുന്ന ഒരു പോസ്റ്ററ് കാട്ടിക്കൊടുത്തു വീണ്ടും "മാസാ" എന്ന് പറഞ്ഞു. അത് കേട്ടതും, മറാഠി എന്നെ നോക്കി പിന്നെ രണ്ടേ രണ്ട് വാക്കേ പറഞ്ഞുള്ളൂ.. "ഓഹ്...മാജാ‍.., മദ്രാസീ..??? ". "മാസാ" അല്ലാ "മാജാ" ഉടനടി ടേബിളില്‍ എത്തി. അന്ന് മുതല്‍ ശരിക്കും "Z" ന്റെ ഉച്ഛാരണം എന്താന്നുള്ളത് ഒരു സംശയമാണ്. :-)

Kalesh Kumar said...

ദേവേട്ടാ, അത് കലക്കി!
ജീബ്ര!