Saturday, March 24, 2007

കവനത്തിനു കാശുവേണം പോല്‍,‍ ശിവനേ സാഹിതി ...

ബൂലോഗത്തിന്റെ ശൈശവദശയില്‍ ഹിന്ദു പത്രത്തില്‍ വന്ന ആക്ഷേപക്കുറിപ്പിനെപ്പറ്റി പെരിങ്ങോടന്‍ ഇട്ട പോസ്റ്റിലെ കമന്റ്. ശേഷം “അത് ഞമ്മളാണെന്ന്“ ഒരിംഗ്ലീഷ് ബ്ലോഗര്‍ കേറി ഏറ്റതുകാരണം കിര്‍മ്മീരവധം ആംഗലേയം ആയിപ്പോയി. പാപ്പാന്റെ കലക്കന്‍ കമന്റുകളും അവിടെ കിടപ്പുണ്ട്

അരിമേടിക്കാനാണ്‍ വേണ്ടി മാത്രമാണു രശ്മി ജൈമോന്‍ പേനാ തൊടുന്നതെന്ന് "പണം തിരിച്ചു തരാത്തതിനാല്‍ ബ്ലോഗിനെ കുടുംബാംഗങ്ങള്‍ അംഗീകരിക്കാറില്ല" എന്ന പ്രസ്താവനയില്‍ നിന്നും മനസ്സിലായി. എല്ലാവര്‍ക്കും എന്തെങ്കില്‍ തൊഴില്‍ വേണമല്ലോ, ഇവര്‍ ഭാവിയിലും പേനായുന്തി നിത്യവൃത്തി കഴിച്ചോട്ടെ. എന്നാലത്‌ അറിയാത്ത കാര്യങ്ങളെക്കുറിച്ചു തന്നെ വേണം എന്നുണ്ടോ?

ബ്ലോഗ്‌ എന്താണെന്നോ ബ്ലോഗ്ഗില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്നോ ഒരു ഗ്രാഹ്യവും ഇല്ലാത്ത, ഇന്റര്‍നെറ്റ്‌ എന്നാല്‍ അശ്ലീലപ്പടം കാണാനും ജോലിക്കപേക്ഷ അയക്കാനും ഉള്ള സംവിധാനമെന്നു മാത്രമറിയുന്ന ഒന്നു രണ്ട്‌ പത്രപ്രവര്‍ത്തകരെ ഞാന്‍ കാണാനിടയായിട്ടുണ്ട്‌. രശ്മി ജൈമോന്റെ വീക്ഷണം അതില്‍ നിന്നും വളരെ വത്യസ്ഥമാണെന്ന് തോന്നുന്നില്ല.ഇന്നു രാവിലെ സാബിന്‍ മൂന്ന് എന്ന മരുന്നിനെക്കുറിച്ച്‌ ഒരു സംഘടനക്ക്‌ കത്തെഴുതിയപ്പോള്‍ അവര്‍ മറുപടിയായി തന്നത്‌ ഒരു ബ്ലോഗ്ഗിന്റെ യു ആര്‍ എല്‍ ആയിരുന്നു. (ന്യായമായും ഞാന്‍ പബ്‌ മെഡ്‌ പോലെ എന്തെങ്കിലും കമ്പനിയുടെ പുസ്തകങ്ങള്‍ക്ക്ക്‌ എഴുതാന്‍ ഒരു നിര്‍ദ്ദേശമാണു പ്രതീക്ഷിച്ചിരുന്നത്‌) ബ്ലോഗിന്റെ ശക്തി അത്ര വലുതാണിന്ന്. കാര്‍ഡിയോളജിസ്റ്റുകളുടെ ഒരു സിന്‍ഡികേറ്റ്‌ ബ്ലോഗ്ഗിനെ വെല്ലാന്‍ ഒരു വ്യക്തിയോ സംഘടനയോ യൂനിവേര്‍സിറ്റിയോ എഴുതുന്ന പുസ്തകത്തിനാവില്ല.

എന്തിനാണു ബ്ലോഗ്‌ എഴുതുന്നതെന്ന് ഇവര്‍ക്ക്‌ മനസ്സിലാകാത്തതുകൊണ്ടാണ്‌ പണമുണ്ടാക്കല്‍, രഹസ്യവേഴ്ച്ച എന്നിവയുമായൊക്കെ ബ്ലോഗ്ഗിങ്ങിനെ ചേര്‍ത്തു വായിച്ചത്‌. ശ്രീമതി രശ്മി ആത്മ സാക്ഷാത്കാരം self actualization എന്ന മാസ്‌ലോയുടെ പിരമിഡിന്റെ മുന കണ്ടിട്ടുണ്ടാവുമോ? ബ്ലോഗിംഗ്‌ ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയാണ്‌. അവിടെ പണത്തിനും സുഖത്തിനും സൌഹൃദത്തിനും, പ്രേമത്തിനും ദ്വേഷത്തിനും സ്ഥാനമൊന്നുമില്ല. അതിനെല്ലാം മറ്റുപാതകള്‍ കണ്ടെത്തുന്നു.

പേരു പറയുന്നില്ല, ഇന്നലെ ഒരു വാരിക വാങ്ങി. വിരേചനത്തിനിരുന്ന അഞ്ചു മിനുട്ട്‌ വായിക്കാന്‍ പോലും തികയുന്ന ഒന്നും അതിലില്ലായിരുന്നു. കൊടികെട്ടിയ വിലാസമുള്ള പത്രമാസികകല്‍ കൂടി ഇത്തരം ചപ്പുചവറു കൂമ്പാരം ആകാന്‍ കാരണം ഇമ്മാതിരി അറിയാതെഴുത്തുകാരാണ്‌. കേസരി ബാലകൃഷ്ണപിള്ള എഴുതിയിരുന്ന നഗരത്തില്‍ ഇരുന്ന് ഇതെല്ലാം പടച്ചു വിടാന്‍ എങ്ങനെ തോന്നുന്നു? കഷ്ടം.

6 comments:

ദേവന്‍ said...

ബൂലോഗത്തിന്റെ ശൈശവദശയില്‍ ഹിന്ദു പത്രത്തില്‍ വന്ന ആക്ഷേപക്കുറിപ്പിനെപ്പറ്റി പെരിങ്ങോടന്‍ ഇട്ട പോസ്റ്റിലെ കമന്റ്. ശേഷം “അത് ഞമ്മളാണെന്ന്“ ഒരിംഗ്ലീഷ് ബ്ലോഗര്‍ കേറി ഏറ്റതുകാരണം കിര്‍മ്മീരവധം ആംഗലേയം ആയിപ്പോയി. പാപ്പാന്റെ കലക്കന്‍ കമന്റുകളും അവിടെ കിടപ്പുണ്ട്.
മലയാളം ബ്ലോഗ്ഗിനെക്കുറിച്ച് ആദ്യമായി പത്രത്തിലടിച്ചു വന്നതും ഈ ലേഖനമായിരുന്നു.

Santhosh said...

പെരിങ്ങോടന്‍റെ പോസ്റ്റിന്‍റെ ലിങ്ക് തെറ്റി, ദേവാ..

ദേവന്‍ said...

കയ്യോടെ തിരുത്തി സന്തോഷേ, നന്ദി. :)

salim | സാലിം said...

ബ്ലോഗിംഗ്‌ ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഒരു വ്യക്തിയുടെ യാത്രയാണ്‌. അവിടെ പണത്തിനും സുഖത്തിനും സൌഹൃദത്തിനും, പ്രേമത്തിനും ദ്വേഷത്തിനും സ്ഥാനമൊന്നുമില്ല.

നല്ല നിര്‍വ്വചനം.ബ്ലോഗ് പ്രസ്ഥാനം ഇനിയും ശക്തിപ്രാപിക്കട്ടെ.

sandoz said...

ഹ.ഹ.ഹ....ഒരടി കൂടി കണ്ടു.....

പാപ്പാനെ ഇപ്പോള്‍ കാണാറില്ലല്ലോ......ശ്രീജി ഈ സംഭവത്തിനു ശേഷമാണോ മലയാളം ബ്ലോഗിംഗ്‌ തുടങ്ങിയത്‌...അതോ ഇത്‌ വേറെ ആള്‍ ആണോ......

ദേവന്‍ said...

പഴയടി കാണാന്‍ വന്നവര്‍ക്കും നന്ദിനി. ഈ ശ്രീജിത്തല്ല ആ ശ്രീജിത്ത് സാന്‍ഡോസേ, ഈയും ആയും ആയുള്ള ഇടച്ചിലും അവിടെത്തന്നെയുണ്ട്