Wednesday, March 21, 2007

ഥിര്‍വാഥിറ 2000

റ്റീവില്‍ മാത്രം ഈ പേക്കൂത്തു കണ്ടവര്‍ ഭാഗ്ഗ്യവാന്മാര്‍. പുതു ഗള്‍ഫനായിരുന്ന ഞാന്‍ അറിയാതെ പൊന്നോണം 2000 എന്ന ആഭാസത്തില്‍ കുടുങ്ങി..

50000 വാട്ട്‌ സൌണ്ടും 75000 വാട്ട്‌ ലൈറ്റും ഘടിപ്പിച്ചോരു കളിയരങ്ങ്‌ .സോപ്പ്‌ ചീപ്പ്‌ കണ്ണാടി വില്‍പ്പനക്കരുടെയും പാല്‍ കച്ചവടക്കാരുടെയും വാടകക്ക്‌ കാര്‍ ഓടിക്കന്‍ കൊടുക്കുന്നവന്റെയും മുതല്‍ ഇന്റെലിന്റെയും മെര്‍സിഡസിന്റേയും വരെ പരസ്യം കൊണ്ടു തോരണം. ഇടയില്‍പെട്ടുപോയ ഞാന്‍ കണ്ട കസേര പൃഷ്ഠസ്തമാക്കി. പെട്ടെന്ന് അകവാള്‍ വെട്ടിപ്പോകുന്ന ഒച്ചയില്‍ ഒരു സിംഹ ഗര്‍ജ്ജനം
"ലേഡീസ്‌ ആന്‍ഡ്‌ ജെന്റ്ലെമെന്‍ ഗിവ്‌ എ ബിഗ്‌ ഹാന്‍ഡ്‌ റ്റു ഔര്‍ തിര്‍വ്വവതിറ റ്റീം"

തിരുവാതിരക്കു കളിക്കാര്‍ മത്രമല്ല കൈ കൊട്ടേണ്ടതെന്ന തിരിചറിവില്‍ ഞാന്‍ റ്റക്സഡോ നിറഞ്ഞു തുളുംബുന്ന കളേബരങ്ങള്‍ക്കൊപ്പം കൈകൊട്ടി.

അതാ വരുന്നു റ്റീം. പണ്ടു കണ്ട ഭാരത്‌ സര്‍ക്കസ്സിലെ കുതിരകലുടെ മാര്‍ച്ച്‌ പാസ്റ്റ്‌ പോലെ. സിന്ധുരേന്ദ്രഗമനകള്‍ ആഗമിക്കവേ മിക്കവരും വി ഐ പി തറക്ലാസ്സുവരെയുള്ള ടിക്കറ്റ്‌ എടുത്ത്‌ ആസ്ത്രേലിയ്റ്റയിലെ മുന്തിയ വാറ്റുകാരന്റേ പേരടിച്ച കുമ്പീളില്‍ ചാരായവുമേന്തി മണിക്കൂറുകല്‍ കാത്തിരുന്ന നരകേസരികളുടെ ഭാര്യമാരെന്നു ഞാന്‍ തിരിച്ചറിഞ്ഞത്‌ നീളത്തിന്റെയും തടിയുടെയും ഏറ്റക്കുറച്ചില്‍ ഒന്നുകൊണ്ട്‌ മാത്രമാണ്‌. പാന്‍ കേക്ക്‌ മേക്കപ്പ്‌ ഇട്ടു ഫ്ലഡ്‌ ലൈറ്റിലേക്കു കയറി വരുന്ന എല്ലാവര്‍ക്കും ഒരേ നിറം,
ഭാവം, മുഖം, സോഷ്യലിസം ...

കലിയുഗത്തിലെ രതീദേവിക്ക്‌ കോന്തിത്തോഴിമാര്‍. ഭഗവാനെ പൊറുക്കണേ, ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കരികളുടെയത്ര വണ്ണം. മരുഭൂമിയില്ലെ താമസത്തിനു മാച്ച്‌ ചെയ്യാന്‍ ശരീരമാസകലം മടക്കുകള്‍ മണല്‍ത്തിരകള്‍ പോലെ. കെന്റക്കി ചിക്കന്റെ മിനുസ്സമുള്ള ചര്‍മ്മം. ഒക്കെ നിറഗര്‍ഭിണികളാണൊ എന്ന സംശയം ഗള്‍ഫിണി മലയാളികളേ കണ്ടിട്ടില്ലാത്തവര്‍ സംശയിച്ചുപോകും, ഒടുക്കത്തെ കുടവയര്‍ കണ്ടാല്‍.പാട്ടുകാരില്ല ഭാഗ്യം. പക്ഷേ ടേപ്പ്‌ കേട്ടപ്പോല്‍ നല്ല പരിചയം. ഇനി സിനിമാ പിന്നണിഗായകര്‍ വല്ലതും പാട്ടും കളിയും അടങ്കല്‍ പിടിച്ചതാണോആവൊ...

"ഹിസ്‌ ഷൂസ്‌ ഷോണ്‍ ബ്രൈറ്റ്‌ ഇന്‍ ഷാര്‍പ്‌ കൊണ്ട്രാസ്റ്റ്‌ വിത്ത്‌ ഹിസ്‌ പെഴ്സൊനലിറ്റി" എന്നു വോടൌസ്‌ പറഞ്ഞ മാതിരി സെറ്റുമുണ്ടിന്റെ കസവുകള്‍ സ്പോട്ട്‌ ലൈറ്റില്‍ മിന്നല്‍ പോലെ തിളങ്ങി, വൈരൂപ്യങ്ങള്‍ കുറെയൊക്കെ ആ ശോഭക്കു മറക്കാനും ആയി. ഒരു പടുകൂട്ടന്‍ നിലവിളക്കിരിപ്പുണ്ടു നടുക്കു പക്ഷെ പ്രകാശ പ്രളയതില്‍ അതു കത്തീട്ടാണോ അണഞ്ഞാണോ
ഇരിപ്പെന്നു മനസ്സിലായില്ല.

തുദങ്ങി കൈയ്യാങ്കളി. ഒരെണ്ണം തിരിയുമ്പോള്‍ മറ്റൊന്നു മറിയും, ഒന്നു ഒന്നു കൊച്ചിക്കു പോകുമ്പോള്‍ രണ്ടാമത്തവള്‍ കൊയിലാണ്ടിക്ക്‌, മൂന്നാമത്തത്‌ കോതമംഗലത്തിനും. ഇതിലിപ്പോ എന്താ കൈകൊട്ടി കളി ഇങ്ങനെയേ പാടുള്ളൂ
എന്നു ഭരത മുനി എഴുത്യ്‌ വചിടുണ്ടൊ എന്നു ചോദിച്ചാല്‍ ഉത്തരമില്ലെനിക്ക്‌ . എന്നാലും അശേഷം ലാസ്യമില്ലാതെ നൃത്തമാണോ കരാട്ടേയാണൊ എന്നു തിരിചറിയാമ്മേലാതെ... അതു പോട്ടെ, ഇടുപ്പനങ്ങണ്ടേ കുറഞ്ഞപക്ഷം? ചിലര്‍ക്കു അത്യാവശ്യം ബി പി ഉണ്ടോന്നു സംശയം ആയാസം കണ്ടിട്ട്‌, ചെരുപ്പുകള്‍ ഹാളിന്റെ തടി പാകിയ തറയിലടിച്ചിട്ട്‌ ടാപ്‌ ഡാന്‍സ്‌ പോലെ ശബ്ദം, അതാണെങ്കില്‍ താളവുമില്ലാതെ ആശാരിയുടെ ആല പോലെ..

ഒരു പുകവലിക്കാനെന്ന വ്യാജേന തലയൂരാന്‍ തുടങ്ങിയപ്പോള്‍ ബാഡ്‌ജര്‍ ഒരെണ്ണം വന്നിട്ട്‌ ഹാളില്‍ തന്നെ അതു സാധിക്കാവുന്നതേയുള്ളെന്ന് ധരിപ്പിച്ചു. എനിക്കൊന്നു ഒഴിക്കുകയും കൂടി വേണമെന്നു പറഞ്ഞു പുറത്തു ചാടി. ഇപ്പൊ തിരുവാതിര എന്നു കേട്ടാല്‍ അറപ്പാണ്‌ ഫ്രീസര്‍ കണ്ടൈനര്‍ തുറക്കുമ്പോള്‍ പടുകൂറ്റന്‍ ഇറച്ചിക്കഷണങ്ങള്‍ കിടന്നാടുന്നതു കണ്ടുണ്ടായ അറപ്പുപോലെ.

ഈ കമന്റ്‌ ചേതനയുടെ ബ്ലോഗ്ഗിലിട്ടത്‌

(ഒറിജിനല്‍ കമന്റപ്പടി അച്ചരപിശാചായിരുന്നു, തിരുത്താനൊരു ശ്രമം ഇവീടെ നടത്തി)

13 comments:

ദേവന്‍ said...

ഈ കമന്റ്‌ ചേതനയുടെ ബ്ലോഗ്ഗിലിട്ടത്‌
(ഒറിജിനല്‍ കമന്റപ്പടി അച്ചരപിശാചായിരുന്നു, തിരുത്താനൊരു ശ്രമം ഇവീടെ നടത്തി)

Unknown said...

ദേവേട്ടാ,
ഹ ഹ ആഹ... :-)

sandoz said...

ഹ..ഹ.ഹ..ദേവേട്ടാ.....രാവിലേ തന്നെ ചിരിച്ച്‌ ഒരു വഴിയായി.......

ഞാനും കണ്ടിട്ടുണ്ട്‌ ഇതേ പോലുള്ള ഒരു നാടന്‍ കൊച്ചമ്മമാരുടെ തിരുവാതിര....കളിച്ച്‌ കളിച്ച്‌ അതു അവസാനം 'തീ വാതിര' ആയി......ഒരു അമ്മച്ചി കൂട്ടിയിടിച്ച്‌ വിളക്കിന്റെ പൊറത്തേക്ക്‌ വീണിട്ട്‌ ...അവിടെ കിടന്നോണ്ട്‌......താളമില്ലാത്ത ചെറുബാല്യക്കാരീടെ വീട്ടുകാര്‍ക്കു വിളിച്ചത്‌ ഇപ്പഴും മറന്നട്ടില്ല......

ആ അമ്മച്ചീടെ താളം ആയിരുന്നു താളം......മഞ്ഞുമ്മലിലെ ഏറ്റവും വലിയ കൗട്ട സുകുച്ചേട്ടനു പോലും ഇങ്ങനത്തെ താളം കിട്ടില്ലാ.....

കൂട്ടത്തിലുള്ളവര്‍ ഒരു റൗണ്ട്‌ കറങ്ങുമ്പോ ..
അമ്മച്ചി 5 റൗണ്ട്‌ കറങ്ങും......

Kiranz..!! said...

അത് കലക്കി ദേവേട്ടാ‍..കറ കറക്റ്റ്..ഖത്തറിലും ബാംഗ്ലൂരുമൊക്കെ ഇത്തരം ഥിര്‍വാഥിറ കണ്ടിട്ടുണ്ട്..:) ഏറ്റവും സഹിക്കാന്‍ പറ്റാത്തത് ഇതിന്റെ വേറൊരു വശമാണ്,ഓണത്തിനു കളിച്ച ഈ ഥിര്‍വാഥിറ ക്രിസ്ത്മസ് വരേയും ടിവിക്കാര്‍ കാണിച്ചു കൊണ്ടിരിക്കും,അലൂമിനി അസോസിയേഷന്‍സിന്റെ ഒരോരോ ചാനല്‍ ബന്ധങ്ങള്‍ :)

K.V Manikantan said...

ഒന്നു കൊച്ചിക്കു പോകുമ്പോള്‍ രണ്ടാമത്തവള്‍ കൊയിലാണ്ടിക്ക്‌, മൂന്നാമത്തത്‌ കോതമംഗലത്തിനും. ഇതിലിപ്പോ എന്താ കൈകൊട്ടി കളി ഇങ്ങനെയേ പാടുള്ളൂ
--ദേവേട്ടാ, ലാ പറഞ്ഞത് കൊല്ലത്തുന്നാ വരണേങ്കില് ഒരേ വരിയില്‍ തന്നെ വരണ്ടേ? അങ്കമാലീന്ന് പുറപ്പാടെങ്കീ മാത്രമേ മൂന്നും മൂന്ന് വഴിക്കാവുള്ളൂ.. ;) ;;) ;)

കുറുമാന്‍ said...

ഹ ഹ ദേവേട്ടാ.........ഇവിടെ കളിക്കുന്ന കളിയുടെ പേരാണു തിരു വാ തിര കളി എന്ന്. അതായത് തിരുവന്തോരം മുതല്‍ ഉള്ള പെണ്ണുങ്ങളേ, തിരുവോണമായി, വാ , വന്ന് തിരപോലെ ഉയര്‍ന്നു താണു തീരത്തേക്കടിച്ചു മറിഞ്ഞു കളിക്കാന്‍:)

സ്വാര്‍ത്ഥന്‍ said...

ഇത് തള്ളമാരുടെ കാ‍ര്യം...
വെള്ളിയാഴ്ചകളില്‍ ടീവി തുറക്കാനേ തോന്നാറില്ല, ഈ വക തള്ളമാരുടെ കുഞ്ഞുങ്ങളേക്കൊണ്ട് അവര്‍ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങള്‍!!!

ഇവിടെ ഇതു സംബന്ധിച്ച് ഒരു കാര്‍ട്ടൂണ്‍ ഉണ്ട്

സാജന്‍| SAJAN said...

ഥിര്‍വാഥിറ 2000..... സത്യമായിട്ടും വായിച്ചപ്പോള്‍ ഏതോ എത്യോപ്യന്‍ വാക്കാണെന്നാണു തോന്നിയതു..
എതായാലും പുന: പ്രസിദ്ധീകരണത്തിനു നന്ദി..എന്നെപ്പോലുള്ള ലേറ്റ് കമേഴ്സിനു വളരെ പ്രയൊജനമാണിതു..

ബിന്ദു said...

ഒറിജിനല്‍ തിരുവാതിര കാണാഞ്ഞിട്ടാ. :)സിനിമാ പാട്ടിനു ഡാന്‍സിന്റെ സ്റ്റെപ്പിട്ട് കളിക്കുന്നതല്ല തിരുവാതിര.

sandoz said...

ഒറിജിനല്‍ തിരുവാതിര കണ്ടിട്ടുള്ളതു കൊണ്ടല്ലേ......

ഇങ്ങനത്തെ കോപ്രായങ്ങള്‍ കാണുമ്പോ ചിരിച്ചു പോകുന്നത്‌.........

ദേവന്‍ said...

ഇവിടെ വന്ന് ഥിര്‍വാഥിറ കളിച്ച ദില്‍ബന്‍, സാന്‍ഡോ, കിരണ്‍സ്, സങ്കു, കുറുമാന്‍, സാജന്‍, ബിന്ദു, കൂടെ കുലുക്കിക്കുത്തു കളിച്ച സ്വാര്‍ത്ഥന്‍ വര്‍ക്കെല്ലാം എന്‍ ഇനിയ നന്റ്രി, കൈത്താളം.

സങ്കൂ, അതു പറഞ്ഞപ്പോഴാ അതിന്റെ ലോജിസ്റ്റിക്സ്‌ ഞാനും ആലോചിച്ചത്‌. ഈ ഉപമ എനിക്കു തന്നത്‌ മൂന്നാം ക്ലാസ്സിലെ ടീച്ചറാണ്‌. നാലുവരിയാല്‍ ഒരു പേജ്‌ നിറച്ച എന്റെ നോട്ട്‌ ബുക്ക്‌ കണ്ട്‌ അവര്‍ പറഞ്ഞതാ..
"എന്തൊരു ചന്തം, ആദ്യത്തെ വരി കൊച്ചിക്ക്‌, രണ്ടാമത്തേത്‌ കൊയിലാണ്ടിക്ക്‌, മൂന്നാമത്തേത്‌ കോതമംഗലത്തിനും."
ടീച്ചര്‍ അപ്പോ അങ്കമാലിക്കാരിയായിരിക്കും, അല്ലേ?

ബിന്ദ്വാരേ ഒറിജിനല്‍ തിരുവാതിര പോലും മുറ്റത്ത്‌ പെണ്ണുങ്ങള്‍ക്ക്‌ ശകലം ഇടുപ്പൊക്കെ അനങ്ങാനായിട്ടു നടത്തുന്ന ഒരു ഫാമിലി കളി എന്നല്ലാതെ ഭരതനാട്യവും മോഹിനിയാട്ടവും പോലെ സ്റ്റേജ്‌ ഐറ്റമൊന്നും അല്ലല്ലോ?

ഈ കൂത്ത്‌ ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ആ ഇരയിമ്മന്‍ സാറെങ്ങാന്‍ കണ്ടെങ്കില്‍
ചാരു തരഗുണ സാഗര കഴിഞ്ഞിട്ടുള്ള "ഭോ!" യെക്കാള്‍ വലിയ "ഭോ" ഇട്ട്‌ ആട്ടിയേനെ ഇപ്പെണ്ണുങ്ങളെ.

സു | Su said...

“ഇപ്പൊ തിരുവാതിര എന്നു കേട്ടാല്‍ അറപ്പാണ്‌ ഫ്രീസര്‍ കണ്ടൈനര്‍ തുറക്കുമ്പോള്‍ പടുകൂറ്റന്‍ ഇറച്ചിക്കഷണങ്ങള്‍ കിടന്നാടുന്നതു കണ്ടുണ്ടായ അറപ്പുപോലെ.“

അറപ്പ് വെറുതെയാ ദേവാ. ശരിക്കും ഉള്ള തിരുവാതിര കാണാഞ്ഞിട്ട് തന്നെയാ. അത് ഈ സ്റ്റേജില്‍ ഓണത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും കാട്ടിക്കൂട്ടുന്ന വകയും, മെയ്യനങ്ങാതെ മുറ്റത്ത് വട്ടം വെക്കുന്നതും ഒന്നുമല്ല. ശരിക്കും, പാട്ടുകള്‍ പഠിച്ച്, (പഠിപ്പിക്കുന്നവര്‍, ആദ്യം പാട്ട് എഴുതി വായിപ്പിച്ച് പഠിപ്പിക്കും), പിന്നെ ചുവടുകള്‍ പഠിപ്പിച്ച് അരങ്ങേറുന്ന ഒന്ന് തന്നെയാണ്. മോഹിനിയാട്ടത്തിനേക്കാളും, ഭരതനാട്യത്തേക്കാളും, കഠിനമായ ചുവടുകളും ഉണ്ട്.

Kalesh Kumar said...

കലക്കി ദേവേട്ടാ!