മാവേലി നാടു ഭരിക്കും കാലം മാനുഷരെല്ലാരും ഒന്നു പോലെ കഞ്ഞീം കുടിച്ചു ആര്‍ഷഭാരതത്തിന്റെ പതാകയുമുടുത്തു നടപ്പായിരുന്നു. അപ്പോ ഒരു ചീനക്കാരന്‍ ചിന്നക്കടയില്‍ വന്നു ചായ ഉണ്ടാക്കി. പിന്നൊരറബി കാപ്പിയിട്ടു.
ബാര്‍ബര്‍, സോറി ബാബര്‍ എത്തിയപ്പോള്‍ ആകെ ഒരു എണ്ണമണം ഇന്ത്യയില്‍! മൂപ്പരുടെ തോളില്‍ ചാഞ്ചാടും മാറാപ്പില്‍ ബിരിയാണി (കുട്ടിയല്ല) ചപ്പാത്തി, റൊട്ടി (കപ്പടയും മഖാനിയും നമുക്ക് പണ്ടേ ശീലമില്ല) സമോസ, കബാബ്, ഫലൂദ, ഐസ് ക്രീം, ഹായ്!
പോര്‍ച്ചുഗീസുകപ്പലില്‍ കയറി കപ്പല്‍ മുളക്, പറങ്കി മുളക്, കൊല്ലമുളക് ,പറങ്കിയണ്ടി, കപ്പലണ്ടി. പേരക്കാ, സപ്പോട്ട, ഉരുളക്കിഴങ്ങ്.. ഒക്കെ ഇറക്കി കഴിഞ്ഞപ്പോ ദേ ഉരുണ്ടു വരുന്നു ഒരൊന്നൊന്നര കായ. മുക്കണ്ണന്- പ്യാരു ത്യേങ്ങ്യാ (ത്യാക്കു ക്രെഡി. കൈപ്പള്ളിക്ക്)
ആപ്പിളു വെള്ളായി കൊണ്ടുവന്നു, വെള്ളേപ്പം ജൂതന്മാരെത്തിച്ചെന്ന് ഇപ്പോ കേട്ടു. പുട്ടു പോര്‍ച്ചുഗീസില്‍ നിന്ന്. ഒക്കെ തിന്നപ്പോഴാണ് ആദ്യമായിട്ട് ഒന്നു വെളിക്കിരിക്കണമെന്ന് തോന്നിയത്, കക്കൂസ് ഡച്ചുകാര്‍ കൊണ്ടുവന്നു.
പ്രാചീനകാലത്ത് നാടു മൊത്തം താടികളും ബുദ്ധഭിക്ഷുക്കളും ജൈന സന്യാസിമാരും 24x7 ധ്യാനത്തിലായിരുന്നെന്ന് ആരെങ്കിലും സഞ്ചാരികള്‍ എഴുതി വച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിച്ചതാ. എന്നും കുന്നും പച്ചച്ചോറുണ്ട് വട്ടു പിടിച്ച് തലക്ക് കൈ കൊടുത്തിരിക്കുന്ന നാട്ടുകാരെ കണ്ട് തെറ്റിദ്ധരിച്ചതാവും.
ഡാലിയുടെ പോസ്റ്റില്‍ ഇട്ട കമന്റ്
Wednesday, March 28, 2007
Subscribe to:
Post Comments (Atom)
8 comments:
മാവേലി നാടു ഭരിക്കും കാലം മാനുഷരെല്ലാരും ഒന്നു പോലെ കഞ്ഞീം കുടിച്ചു ആര്‍ഷഭാരതത്തിന്റെ പതാകയുമുടുത്തു നടപ്പായിരുന്നു....ഡാലിയുടെ പോസ്റ്റിലിട്ടത്
പിന്നെ ഉപ്പുമാവ്, ചിക്കന്‍ കറി, ബീഫ് ഒലത്തിയത്,ബീഫ് ഫ്രൈ,ചില്ലി ചിക്കന്‍, ഓമ്ലറ്റ്,(ആമ്പ്ലേറ്റ്), മട്ടന്‍ ചാപ്സ്, പൊറോട്ട. തള്ളേ...മറന്നു ..മൊട്ടക്കറി,...
പിന്നെ അവിയല്‍ , തോരന്‍, സാമ്പാര്‍, ദോശ , ഇഡ്ഡലി, ഊത്തപ്പം, ഇതൊക്കെ പാവം പാണ്ടിമകന് വക..
അപ്പം നമ്മള് പുളിശേരീം കൊഴുക്കട്ടയുമാരുന്നല്ലേ ദേവേട്ടാ
ന്നട്ടിപ്പം പീസയോടും ബര്‍ഗറിനോടും ബന്ദും ഹര്‍ത്താലും!!! കാലം കഴിയുന്തോറും മൂരാച്ചികളായി വരികയാ നുമ്മ?
പത്തിരീം കോയിക്കറീം മറന്നതിനാല്‍ ഞമ്മള് ഈ ബുളോക് ബകിസ്കരിക്കുന്നു.
ദേവരാഗത്തിന്റെ ഈ കമന്റു ഖ്നനം കാരണം പല പഴയ പോസ്റ്റുകളും കാണാന്‍ പറ്റി..നന്ദി
qw_er_ty
അംബിയേയ്, കൊഴുക്കട്ട ഉഡുപ്പി ബ്രാഹ്മണര്‍ കോണ്ടു വന്നതാന്നു ഒരു പുസ്തകത്തില്‍ മിസ്സിസ് കെ. എം. മാത്യു പറയുന്നു. പുളിശ്ശേരിയുടെ ബീറ്റ വെര്‍ഷനില്‍ തേങ്ങ ഉണ്ടായിരുന്നില്ലാന്നുറപ്പല്ലേ!
മാവേലി നാടേയ്!! എന്താ കഥ.
പറഞ്ഞു വരുമ്പോ.... പഴേ ആള്ക്കാര്...ഒണക്ക മീനും ചുട്ട് തിന്ന്.....പച്ചവെള്ളോം കുടിച്ചാണു ജീവിച്ചത്.......എന്ന കണ്ടുപിടുത്തത്തില്‍ എത്തോ......മീന്‍ ചുടാന്‍ തീയ് എവിടുന്നാടാ നിനക്ക് കിട്ടിയത് എന്നു ചോദിക്കരുത്.......
കിട്ടി, കിട്ടി, ചോറും ചമ്മന്തീം..:)
കാളന്, അസ്ത്രം(കഞ്ഞിക്കൂട്ടാന്) കഞ്ഞി, ഉപ്പുമാങ്ങ...
കളിയാക്കണ്ടാട്ടോ..
ചമ്മന്തിയ്ക്ക് തേങ്ങാ എവിടുന്നാരുന്നെന്ന് ചോദിയ്ക്കരുത്..:) ഹി ഹി
Post a Comment