Sunday, December 2, 2007

കൌരവര്‍

ആരും ഭയക്കണ്ട, എനിക്കൊന്നും പറ്റിയിട്ടില്ല. ഒരു കമന്റിന്റെ നീളം മര്യാദയ്ക്കാക്കാന്‍ കൌരവരുടെ ലിസ്റ്റ് ഇവിടാക്കിയതാണേ.

ദുര്യോധനന്‍
ദുശ്ശാസനന്‍
ദുസ്സഹന്‍
ദുശ്ശലന്‍
ജലഗന്ധന്‍
സമന്‍
സഹന്‍
വിന്ദന്‍
അനുവിന്ദന്‍
ദുര്‍ദ്ധര്‍ഷന്‍
സബാഹു
ദുഷ്‌പ്രധര്‍ഷണന്‍
ദുര്‍മ്മമര്‍ഷണന്‍
ദുര്‍മ്മുഖന്‍
ദുഷ്ക്കര്‍ഷന്‍
കര്‍ണ്ണന്‍ (മറ്റേ കര്‍ണ്ണനല്ല)
വികര്‍ണ്ണന്‍
ശലന്‍
സത്വന്‍
സുലോചനന്‍
ചിത്രന്‍
ഉപചിത്രന്‍
ചിത്രാക്ഷന്‍
ചാരുചിത്രന്‍
ശരാസനന്‍
ദുര്‍മ്മദന്‍
ദുര്‍വിഗ്രാഹന്‍
വിവിത്സു
വികടിനന്ദന്‍
ഊര്‍ണ്ണനാഭന്‍
സുനാഭന്‍
നന്ദന്‍ (ഗോപരല്ല)
ഉപനന്ദന്‍
ചിത്രബാണന്‍
ചിത്രവര്‍മ്മന്‍
സുവര്‍മ്മന്‍
ദുര്‍വിമോചന്‍
അയോബാഹു
മഹാബാഹു
ചിത്രാംഗദന്‍ (ലയാളല്ല)
ചിത്രകുണ്ഡലന്‍
ഭീമവേഗന്‍
ഭീമബലന്‍
വാലകി
ബലവര്‍ദ്ധനന്‍
ഉഗ്രായുധന്‍
സുഷേണന്‍ (ബ്ലോഗറല്ല)
കുണ്ഡധാരന്‍
മഹോദരന്‍ (രോഗിയല്ല)
ചിത്രായുധന്‍ (
നിഷംഗി (പെണ്ണല്ല)
പാശി (തോലന്‍ പറഞ്ഞതല്ല)
വൃന്ദാകരന്‍
ദൃഢവര്‍മ്മന്‍
ദൃഢക്ഷത്രന്‍
സോമകീര്‍ത്തി
അനൂദരന്‍
ദൃഢസന്ധന്‍
ജരാസന്ധന്‍
സത്യസന്ധന്‍
സദാസുവാക്ക്‌

ഉഗ്രശ്രവസ്സ്‌ (കുതിരയല്ല)
ഉഗ്രസേനന്‍
സേനാനി (റാങ്ക്‌ അല്ല)
ദുഷ്‌പരാജിതന്‍
അപരാജിതന്‍ (ബ്ലോഗറല്ല)
കുണ്ഡലശായി
വിശാലാക്ഷന്‍
ദുരാധരന്‍
ദൃഢഹസ്തന്‍
സുഹസ്തന്‍
വാതവേഗന്‍
സുവര്‍ച്ചന്‍
ആദിത്യകേതു
ബഹ്വാചി
നാഗദത്തന്‍
ഉഗ്രശായി
കവചി
ക്രഥനന്‍
കുണ്ഡി (അശ്ലീലമില്ല)
ഭീമവിക്രന്‍
ധനുര്‍ദ്ധരന്‍
വീരബാഹു
അലോലുപന്‍
അഭയന്‍
ദൃഢകര്‍മ്മാവ്‌
ദൃഢരഥാശ്രയന്‍
അനാധൃഷ്യന്‍
കുണ്ഡഭേദി
വിരാവി
ചിത്രകുണ്ഡലന്‍
പ്രമഥന്‍ (പായസമല്ല)
അപ്രമാഥി
ദീര്‍ഘരോമന്‍
സുവീര്യവാന്‍ (വാഹനമല്ല)
ദീര്‍ഘബാഹു
സുജാതന്‍
കാഞ്ചനധ്വജന്‍
കുണ്ഡാശി
വിരജസ്സ്‌
+
ദുശ്ശളപ്പെണ്ണ്‍
ഏത്തം തീര്‍ന്നു.
+
ധൃതരാഷ്ട്രര്‍ക്ക്‌ ഒരു വൈശ്യസ്ത്രീയില്‍ പിറന്ന മകന്‍ ആണ്‌ യുയുത്സു. TOTAL 102 M-101 & F1

കുരുവംശത്തില്‍ ഉണ്ടായ എവനെയും കൌരവന്‍ എന്നു പറയാമെങ്കിലും പ്രയോഗം കൊണ്ട്‌ ഇവര്‍ നൂറ്റിരണ്ടാണ്‌ കൌരവര്‍ എന്നത്രേ.
(വെട്ടം മാണിയുടെ പുരാണിക്ക്‌ എന്‍സൈക്ലോപ്പീഡിയ എടുത്തുവച്ച്‌ നോക്കിയടിച്ചത്‌)


18 comments:

myexperimentsandme said...

ഇതുവരെ ചെയ്ത എല്ലാ പാപത്തില്‍ നിന്നും മോചിതനാക്കിയിരിക്കുന്നു.

ബോണസ്സായി ഇനി ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കൊക്കെ അമ്പത് ശതമാനം ഡിസ്‌കൌണ്ടര്‍മണിയും മണിയും ഗിഫ്റ്റ് വൌച്ചറും.

വെട്ടം മാണിയുടെ പൌരാണിക് നിന്‍‌സൈക്കിള്‍ പീടികയുടെ ആധികാരികത ആധി പിടിച്ചൊന്ന് വിശകലിച്ചാലോ :)

മൂര്‍ത്തി said...

എണ്ണം കറക്ടാണ്! ദുര്‍മ്മുഖന്റെ ബ്രാക്കറ്റില്‍ ഞാനല്ല എന്നു കൂടി വെക്കാമായിരുന്നു..:)

myexperimentsandme said...

മൂത്ത മോന് ദുഷ്‌പ്രധര്‍ഷണന്‍ എന്നും ഇളയവന്
ദുര്‍മ്മമര്‍ഷണന്‍ എന്നും പേരിടുന്ന വീട്ടുകാര്‍ക്ക് സ്തുതി പറഞ്ഞില്ലെങ്കിലും ദിവസവും രാവിലെ ഹാജര്‍ വിളിക്കുന്ന ടീച്ചറിനും സ്തുതി പറഞ്ഞില്ലെങ്കിലും മുന്‍‌ബെഞ്ചിലിരിക്കുന്ന പിള്ളേര്‍ക്ക് സ്തുതി. തുപ്പലഭിഷേകം ഉറപ്പ്.

ഏറ്റവും ടച്ചിംഗ് പേര്: ദീര്‍ഘരോമന്‍.

ശ്രീവല്ലഭന്‍. said...

നമ്പരിട്ടിരുന്നെന്കില് റഫറന്‍സ് കൊടുക്കാനും ഓര്‍ത്തിരിക്കാനും എളുപ്പമായിരുന്നു, രാവിലെ ഹജര്‍വിളിക്കാനും :-)

അനംഗാരി said...

ഹോ!സമ്മതിക്കണം നൂറ്റൊന്ന് തവണ!
ഹെന്റമ്മേ..
ഇപ്പോഴത്തെ പെണ്ണുങ്ങളാണേ, ഓടിച്ചിട്ട് തല്ലും..

ഓ:ടോ:ദേവനെന്താ അങ്ങിനെ വല്ല പരിപാടിയും പദ്ധതിയിടുന്നുണ്ടോ?:)

ദിലീപ് വിശ്വനാഥ് said...

ദേവേട്ടാ.. ഇതു കണ്ട് അന്തം‌വിട്ടു ഞാന്‍.

അനില്‍ശ്രീ... said...

ഉണ്ടാകുന്ന രണ്ടോ മൂന്നോ കുട്ടികള്‍ക്ക് പേരിടാന്‍ ഇന്റര്നെറ്റ് മുഴുവന്‍ നോക്കുന്നവരാണ് ഇന്നധികവും. അന്ന് ഇത്രയും പേരു എവിടുന്ന് സംഘടിപ്പിച്ചോ ആവോ? ബാബു , സാബു , ഗോപി, ബിനു, സിബു, ചിക്കു, തുടങ്ങിയ പേരൊന്നും കൌരവര്‍ക്കു കിട്ടിയില്ല അല്ലെ?

അത് പോലെ അന്നൊക്കെ രണ്ടു പേര്‍ക്ക് ഒരേ പേരു ഇടാറില്ലയിരുന്നു അല്ലെ.

ത്രിശങ്കു / Thrisanku said...

അന്ത കാലത്ത് റ്റിഷ്യൂ കള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിരിന്നോ? അപ്പോഴും ദുശ്ശള ദുരൂഹമാകുന്നു. അതോ വ്യാസന്‍ പിള്ളയുടെ മാജിക്കായിരുന്നോ?

ഇടിവാള്‍ said...

ഇക്ക് വയ്യ ;) മറ്റേ പോസ്റ്റും വായിച്ചിരുന്നു.. ഈ ഇപോസ്റ്റിന്റെകാരണവരായ ഭൂ‍ൂതത്തിന്റെ പോസ്റ്റ് ;)



ഈ ധൃതരാഷ്ട്രരു ലവമ്മാര്‍ക്കൊക്കെ ഓരോ പേരു തപ്പി കൊറേ ഏകഷ്ടപ്പെട്ടു കാണുമല്യോ?? അന്നു “ബേബി നെയ്‌ം ഡാറ്റാബെയ്സൊന്നും” ഇന്റെര്‍നെറ്റില്‍ ഉണ്ടായിരുന്നില്ലല്ലോ!!!

സു | Su said...

:)

11) സുബാഹു
29) വികടാനനന്‍
40) ചിത്രാംഗന്‍
44) വലാകി
53) വൃന്ദാരകന്‍
65) ദുഷ്പരാജയന്‍
67) കുണ്ഡശായി
92) പ്രമഥന്‍ (പ്രഥമന്‍ അല്ലല്ലോ?)
94) ദീര്‍ഘരോഹന്‍
97)മഹാബാഹു


ഇത്രേം കണ്‍ഫ്യൂഷന്‍, ദേവാ.

Kumar Neelakandan © (Kumar NM) said...

എന്റമ്മോ 101 എണ്ണത്തിനും പേരിട്ടോ?

ഓരോന്നിറ്റെ എതിരേയും അര്‍ത്ഥം കൂടി എഴുതിയിരുന്നെങ്കില്‍ ആണ്‍ കുട്ടികള്‍ക്ക് പേരിടാന്‍ ഉപകരിച്ചേനെ. (ഉമേശന്‍ മാഷേ.. ഒരു കൈ നോക്കുന്നോ?)

ദേവന്‍ said...

അയ്യോ! പ്രഥമന്‍ അല്ല പ്രമഥന്‍ ആണേ, കോമഡി പറഞ്ഞവഴി ലതും തിരിഞ്ഞു പോയതാ. തിരുത്തി സൂ നന്ദി.

ബാക്കിയുള്ളവര്‍ വെട്ടം മാണിയുടെ പുസ്തകത്തിലേത്‌ നോക്കി അതുപോലെ അടിച്ചതാ. സൂ മഹാഭാരതം ( ആദിപര്‍വ്വം 67& 117) നോക്കിയാണോ പറഞ്ഞത്‌? എങ്കില്‍ നമുക്ക്‌ തിരുത്താം .( എന്നാലും മറ്റൊരു പ്രസാധകന്‍ ഇറക്കിയ മഹാഭാരത്വും കൂടെ നോക്കിയാല്‍ നന്നായിരുന്നു, പുരായെന്‍സൈക്കിളിനു പതിനൊന്ന് എഡിഷന്‍ കഴിഞ്ഞ സ്ഥിതിക്ക്‌ ) വക്കാരി ആദ്യമേ പറഞ്ഞത്‌ ആധികാരികത എന്നാ, അറം പറ്റിയോ!

ശ്രീവല്ലഭാ, നമ്പര്‍ ഇടാമേ (ആട്ടോ നംബറിങ്ങ്‌ വര്‍ക്കുന്നില്ല, ഞാന്‍ ടൈപ്പാം)

അനംഗാ, ആളു നൂറ്റൊന്നുണ്ടെങ്കിലും ലവരു പ്രസവം ഒന്നേ നടത്തിയുള്ളു. അതു തന്നെ കുടവും കലവും ഒക്കെ ആയിട്ട്‌ നോര്‍മല്‍ ഡെലിവറി അല്ലായിരുന്നല്ലോ. എനിക്കു നൂറ്റൊന്നൊന്നും വേണ്ടായേ. ലവന്മാരെ തീറ്റിപ്പോറ്റാന്‍ ഞാന്‍ രാജാവൊന്നുമല്ലല്ല്.

വാല്‍മീകിയേ, ഞാന്‍ നോക്കിപ്പകര്‍ത്തിയതാണേ.

അനില്‍ശ്രീ, പണ്ട്‌ കുഞ്ചന്‍ നമ്പ്യാര്‍ ചാന്നനും കോന്നനും കൊച്ചിട്ടി ചേന്നനും എന്നൊക്കെ ശറപറാന്നു വേറൊരു പേരിടീല്‍ നടത്തിയതാ. ഇപ്പോഴത്തെ കാലത്തല്ലേ രണ്ടക്ഷരം ചേര്‍ത്തുള്ള പരിപാടി. അച്ഛന്റേം അമ്മേടേം പേരൊക്കെ ചേര്‍ത്ത്‌ ഷിബുവും റ്റീനയും കൊച്ചിനു ഷിറ്റി എന്നിട്ടുപോലും. വേലായുധനും ശ്യാമളയും എന്തു പേരിടുമോ പെങ്കൊച്ചിന്‌.

ത്രിശങ്കൂ,
ലവന്മാര്‍ ടെസ്റ്റ്‌ ട്യൂബ്‌ ബേബി എന്നൊക്കെ പറയുമ്പോലെ ഘടം ബേബികള്‍ ആണു പോലും (പണ്ട്‌ കുടത്തിനുള്ള പ്രാധാന്യം കലം വാര്‍പ്പ്‌, ഉരുളി, കൂജ തുടങ്ങിയ സാധനങ്ങള്‍ക്ക്‌ കൊടുത്തു കാണാഞ്ഞതെന്താണാവോ)

ഇടിവാളേ, ധൃതേട്ടനു എന്തിനാ ബേബി നെയിം ഡേറ്റാബേസ്‌, പണ്ഡിത സദസ്സ്‌ വിളിച്ചു കൂട്ടി പിള്ളേര്‍ക്കു പേരിടാന്‍ പറഞ്ഞാല്‍ പോരേ.

കുമാറേ, ഗുരുക്കള്‍ അര്‍ത്ഥം മൊത്തം എഴുതി തീരണേല്‍ ഒരു പേരിനു ഒരു പോസ്റ്റ്‌ വച്ച്‌ എഴുതണം.

ദുര്യോധനന്‍ - ദുര്‍+ യോധനന്‍ . യോധനന്‍ എന്നാല്‍ യോദ്ധാവ്‌ എന്നാണ്‌ പൊതുവേ ഉദ്ദേശിക്കുന്ന അര്‍ത്ഥമെങ്കിലും എല്ലായ്പ്പോഴും അങ്ങനെ വരണമെന്നില്ല എന്ന് താഴെ അഞ്ചാമത്തെ പാരഗ്രാഫില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്‌. കൂടുതല്‍ വിവരത്തിനു യോധധര്‍മ്മസംഹിതയെപ്പറ്റിയുള്ള എന്റെ പോസ്റ്റ്‌ നൂറ്റൊന്നാവര്‍ത്തി വായിച്ചിട്ട്‌ ചെമ്പരത്തി പൂവ്‌ ചെവിയില്‍ വച്ചോളുക. ശരിയായ പ്രയോഗത്തില്‍ യോധനീയമായതിനോടു മാത്രം യോധസംരാവത്തോടെ യോധീനം ചെയ്യുകയും യോധിക നിയമം പാലിക്കുകയും യോധാകാരത്തില്‍ മാത്രം ശയിക്കുകയും ചെന്നുന്നയാളാണ്‌ യോധനന്‍ എന്നു പറയാം.

ദുര്‍ എന്നത്‌ ചീത്ത (ദുര്‍ന്നടത്ത) എന്ന അര്‍ത്ഥത്തില്‍ മാത്രമാണെന്ന് ചിലര്‍ ധരിച്ചു വയ്ക്കാറുണ്ട്‌. അത്തരം ദുര്‍മേധരോട്‌ ദുര്‍വ്വദിക്കേണ്ടി വരുന്നത്‌ ദുസ്സഹമായ ദുര്യോഗം തന്നെ. ദുര്‍, വിഷമം പിടിച്ച (ദുര്‍ഗ്ഗമം എന്നതിലേതു പോലെ) എന്ന രീതിയില്‍ വേണം ദുര്യോധനനെ കാണാന്‍, തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ള യോദ്ധാവ്‌ എന്നയര്‍ത്ഥത്തിലും നീചനായ യോദ്ധാവ്‌ എന്നയര്‍ത്ഥത്തിലും യോജ്യമായ ഈ പേരിട്ട വ്യാസനെ എത്രകണ്ട്‌ നമ്മള്‍ അഭിനന്ദി...

എന്നൊക്കെ നൂറ്റൊന്ന് അദ്ധ്യായം പൂര്‍ത്തിയാക്കുമ്പോഴേക്ക്‌ ഗുരുക്കള്‍ ഒരു പരുവമായിപ്പോകൂല്ലേ. നാളേം നമുക്ക്‌ എന്തെങ്കിലും ചോദിക്കാന്‍ ആളുബാക്കി വേണ്ടേ :)

ദേവന്‍ said...

മൂര്‍ത്തി മാഷേ നന്ദി.

ദീപു : sandeep said...

കാന്താരിയമ്മ മൂത്തമോനെ സുയോധന്‍ എന്നാണ് മഹാഭാരതം സീരിയലില്‍ വിളിച്ചത്‌. ദതെന്താ അങ്ങനെ ?

വള്ളുവനാടന്‍ said...

ദേവാ,
ഇത്രയും ഒന്നും ടെസ്റ്റ്യൂബില്‍ പറ്റില്ല, ഘടം തന്നെ വേണം ഭായി

സു | Su said...

ഇത് മാലിയുടെ ഒരു പുസ്തകത്തില്‍ നിന്നാണ്. ഡി സി. ബുക്സ് ഇപ്പോ ഇറക്കിയ ഭാഷാഭാരതത്തില്‍ ഉണ്ടാവും. വ്യാസഭാരതത്തിന്റെ തര്‍ജ്ജമ. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. അത് പുതിയ പുസ്തകമായതുകൊണ്ട് കാറ്റ് കടന്നാലോന്ന് വിചാരിച്ച് തുറക്കാറില്ല. ഹിഹിഹി. നോക്കിയിട്ട് പറയാം.

ത്രിശങ്കു / Thrisanku said...

ലവന്മാര്‍ ടെസ്റ്റ്‌ ട്യൂബ്‌ ബേബി എന്നൊക്കെ പറയുമ്പോലെ ഘടം ബേബികള്‍ ആണു പോലും

ആക്ച്വലി, അണ്ഡവും ബീജവും പുറമേ വച്ച് കൂട്ടിയിണക്കി സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തുന്ന ബേബിയെയാണ് ടെസ്റ്റ്‌ ട്യൂബ്‌ ബേബി എന്ന് പറയുന്നത് - ഇവിടെ ടെസ്റ്റ്‌ ട്യൂബ്‌ എന്ന സാധനത്തിന് പ്രസക്തിയില്ല.

നേരെ മറിച്ച് ഏതാനും കോശങ്ങള്‍ മാത്രം എടുത്ത് ഒരു പ്രത്യേക മീഡിയയില്‍ വച്ച് വളര്‍ത്തിയെടുക്കുന്ന പ്രക്രീയയാണ് റ്റിഷ്യൂ കള്‍ച്ചര്‍.

വ്യാസമഹര്‍ഷി അന്ന് ചെയ്തത് റ്റിഷ്യൂ കള്‍ച്ചറായിരുന്നു എന്ന് ആരോ പറഞ്ഞിരുന്നു (സ്വാമി സന്ദീപ് ചൈതന്യയാണെന്ന് തോന്നുന്നു)

Pramod.KM said...

കുണ്ഡാശി എന്നൊക്കെ സ്വന്തം മക്കള്‍ക്ക് പേരിട്ടവരെ സമ്മതിക്കണം:)