Monday, May 28, 2007

മനസ്സില്‍ പാട്ടുകള്‍ കുറിച്ചവര്‍

യാമശംഖൊലി വാനിലുയര്‍ന്നു സോമശേഖര ബിംബമുയര്‍ന്നു
നിറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു
"ശരിക്കും കാണാന്‍ പറ്റുന്നുണ്ട് അത്‌. ആരെഴുതിയതാണോ?" വിദ്യ ചോദിച്ചു.
ബിച്ചു തിരുമല.

പാട്ടെന്നു കേള്‍ക്കുമ്പോള്‍ വയലാര്‍, ശ്രീകുമാരന്‍ തമ്പി, ഓ എന്‍ വി, യൂസഫ് അലി കേച്ചേരി. ബാക്കിയെല്ലാവരും എങ്ങനെയോ നമ്മുടെ മനസ്സില്‍ നിന്നും പോയി.

ഒരുപാടു നല്ല പാട്ടെഴുതിയിട്ടും നമ്മളോര്‍ക്കാത്തവരെയും ഒരുപാട്ട്‌ മാത്രമെഴുതിയിട്ടും അത് മനസ്സില്‍ പതിപ്പിച്ചവരെയും ഒക്കെ നന്ദിയോടെ ഓര്‍ക്കാനൊരവസരം കിരണിന്റെ പോസ്റ്റ് തന്നു.

ചില ഗാനരചയിതാക്കളും അവരുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളും
൧. മങ്കൊമ്പ് - താലിപ്പൂ പീലിപ്പൂ
൨. പൂവച്ചല്‍ ഖാദര്‍- മൗനമേ നിറയും മൗനമേ
൩.മുല്ലനേഴി - പകലിന്റെ വിരിമാറില്‍ നിഴലു നീ
൪- പാപ്പനം കോട് ലക്ഷ്മണന്‍- ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍
൫- കാനം ഈ. ജെ.- തിരയും തീരവും ചുംബിച്ചുറങ്ങി
൬.എം. ഡി രാജേന്ദ്രന്‍- ഹിമശൈല സൈകത ഭൂമിയില്‍
൭. ഖാന്‍ സാഹിബ്- ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക
൮. സത്യന്‍ അന്തിക്കാട്- താരകേ മിഴിയിതളില്‍ കണ്ണീരുമായി
൯. കാവാലം- ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓലോലം തകരുമീ തീരങ്ങളില്‍
൧൦- ഭരണിക്കാവ് ശിവകുമാര്‍- സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
൧൧- അപ്പന്‍ തച്ചേത്ത് ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ
൧൨. പി. രവീന്ദ്രന്‍- ദേവീ ക്ഷേത്ര നടയില്‍
൧൩- കൈതപ്രം- ദേവ ദുന്ദുഭീ സാന്ദ്രലയം

ഒറ്റയടിക്ക് എന്റെ ഓര്‍മ്മയില്‍ വരാത്തവരുണ്ട്,വരൊക്കെ മോശമാണെന്നല്ല, എന്തോ എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പില്ല അവരുടെ വരികളൊന്നും, പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍ക്കും..

5 comments:

ദേവന്‍ said...

ഒറ്റയടിക്ക് എന്റെ ഓര്‍മ്മയില്‍ വരാത്തവരുണ്ട്,വരൊക്കെ മോശമാണെന്നല്ല, എന്തോ എന്റെ മനസ്സില്‍ പതിഞ്ഞു കിടപ്പില്ല അവരുടെ വരികളൊന്നും, പാട്ടു കേള്‍ക്കുമ്പോള്‍ ഓര്‍ക്കും..

മൂര്‍ത്തി said...

പെട്ടെന്ന് ഓര്‍മ്മ വന്നത്...ഏഴാച്ചേരി...ചന്ദന മണിവാതില്‍ പാതി ചാരി...

Kumar Neelakantan © (Kumar NM) said...

ഇത് എന്റെ മനസില്‍ നിന്നും അടിച്ചു മാറ്റിയ ലിസ്റ്റ് ആണ്. മോഷണം മോഷണം!

Kiranz..!! said...

എന്റെ സ്പാമുപുരത്ത് ഭഗവതീ..ഇവിടെ പറ്റിച്ച് വക്കുന്ന സ്പാമിന് മ്യാപ്പു തരൂ..!

വയലാറും,കൈതപ്രവും,ഓഎന്‍ വീയും ശ്രീകുമാരന്‍ തമ്പിയുമല്ലാതെ ചില നല്ല ഗാനങ്ങള്‍..:)

1.ചിത്തിരത്തോണിയിലക്കരെ -കായലും കയറും -പൂവച്ചല്‍ ഖാദര്‍
2.മൃദുലേ ഇത ഒരു ഭാവഗീതമിതാ -പൂവച്ചല്‍ ഖാദര്‍
3.ഏതോ ജന്മകല്‍പ്പടവില്‍ -പാളങ്ങള്‍-പൂവച്ചല്‍ ഖാദര്‍
4.ലക്ഷാര്‍ച്ചന -അയലത്തെ സുന്ദരി -മങ്കൊമ്പ് ഗോപാ‍ലകൃഷ്ണന്‍
5.നാടന്‍ പാട്ടിന്റെ -ബാബുമോന്‍ -മങ്കൊമ്പ് ഗോപാലകൃഷണന്‍
6.ആഷാഡമാസം -യുദ്ധഭൂമി -മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
7.വനശ്രീ മുഖം നോക്കി -രംഗം - രമേശന്‍ നായര്‍
8.ചന്ദനം മണക്കുന്ന-അച്ചുവേട്ടന്റെ വീട്-രമേശന്‍ നായര്‍
9.ദേവസംഗീതം നീയല്ലേ -ഗുരു -രമേശന്‍ നായര്‍
10.ആത്മവിദ്യാലയമേ -ഹരിശ്ചന്ദ്രന്‍-തിരുനാ‍യനാര്‍ കുറിച്ചി.
11.സംഗീതമേ ജീവിതം -ജയില്‍പ്പുള്ളി-തിരുനാ‍യനാര്‍ കുറിച്ചി.
12.ദീപമേ നീ നടത്തുക-അള്‍ത്താര-തിരുനാ‍യനാര്‍ കുറിച്ചി.
13.സിന്ദൂരത്തിലകവുമായ് -കുയിലിനേത്തേടി-ചുനക്കര രാമന്‍ കുട്ടി
14.ദേവദാരു പൂത്തു -എങ്ങനെ നീ മറക്കും - ചുനക്കര രാമന്‍ കുട്ടി
15.ഹൃദയവനിയിലെ ഗായിക-കോട്ടയം കുഞ്ഞച്ചന്‍ -ചുനക്കര രാമന്‍ കുട്ടി
16.കാറ്റേ നീ വീശരുതിപ്പോള്‍ -കാറ്റ് വന്നു വിളിച്ചപ്പോള്‍-തിരുനല്ലൂര്‍ കരുണാകരന്‍
17.പാവം മാനവഹൃദയം -അഭയം -സുഗതകുമാരി
18.ശുഭരാത്രി -വളര്‍ത്തു മൃഗങ്ങള്‍ -എം ടി വാസുദേവന്‍ നായര്‍
19.ആരാദ്യം പറയും -മഴ - ഒ വി ഉഷ
20.ഗോപികേ നിന്‍ വിരല്‍-കാറ്റത്തെ കിളിക്കൂട് -കാ‍വാലം നാരായണപ്പണിക്കര്‍
21.പുലരിത്തൂമഞ്ഞ് തുള്ളിയില്‍-ഉത്സവപ്പിറ്റേന്ന് -കാവാലം നാരായണപ്പണിക്കര്‍
22.നിറങ്ങളേ പാടൂ..-അഹം-കാവാലം നാരായണപ്പണിക്കര്‍
23.പൂക്കൈത പൂക്കുന്ന പാടങ്ങളില്‍ രാത്രി പൊന്നാട -ജനുവരി ഒരോര്‍മ്മ -ഷിബു ചക്രവര്‍ത്തി
24.പാടം പൂത്ത കാലം -ചിത്രം-ഷിബു ചക്രവര്‍ത്തി
25.മനസ്സിന്‍ മടിയിലെ മാന്തളിരു -മാനത്തെ വെള്ളിത്തേര് -ഷിബു ചക്രവര്‍ത്തി
26.ഒരു നിമിഷം തരൂ -സിന്ദൂരം -സത്യന്‍ അന്തിക്കാട്
27.ഓ മൃദുലേ ഹൃദയ -ഞാന്‍ ഏകനാണ് -സത്യന്‍ അന്തിക്കാട്
28.മനതാരിലെന്നും -കളിയില്‍ അല്‍പ്പം കാര്യം-സത്യന്‍ അന്തിക്കാട്
29.കുടജാദ്രിയില്‍ -നീലക്കടമ്പ് -കെ ജയകുമാര്‍
30.ചന്ദനലേപ സുഗന്ധം -ഒരു വടക്കന്‍ വീരഗാഥ-കെ ജയകുമാര്‍
31.സൌപര്‍ണ്ണികാമൃത - കിഴക്കുണരും പക്ഷി-കെ ജയകുമാര്‍
32.സൂര്യാംശു ഓരോ വയല്‍ -പക്ഷേ -കെ ജയകുമാര്‍
33.സുന്ദരീ നിന്‍ തുമ്പു -ശാലിനി എന്റെ കൂട്ടുകാരി -എം ഡി രാജേന്ദ്രന്‍
34.ശിശിരകാല മേഘമിധുന-ദേവരാഗം-എം ഡി രാജേന്ദ്രന്‍
35.അറിയാതെ അറിയാതെ -ഒരു കഥ ഒരു നുണക്കഥ- എം ഡി രാജേന്ദ്രന്‍
36.കണ്മണി പെണ്മണിയേ -കാര്യം നിസ്സാരം -കോന്നിയൂര്‍ ഭാസ്
37.നന്ദിയാരോട് ഞാന്‍ -അഹം-കോന്നിയൂര്‍ ഭാസ്
38.മോഹം കൊണ്ടു ഞാന്‍-ശേഷം കാഴ്ച്ചയില്‍-കോന്നിയൂര്‍ ഭാസ്
39.ഒരു ചെമ്പനീര്‍ -സ്ഥിതി-പ്രഭാവര്‍മ്മ
40.കല്‍പ്പാന്തകാലത്തോളം-എന്റെ ഗ്രാമം-ശ്രീമൂലനഗരം വിജയന്‍
41.പറയാന്‍ മറന്ന പരിഭവങ്ങള്‍ -ഗര്‍ഷോം -റഫീഖ് അഹമ്മദ്
42.തിരയും തീരവും -അവള്‍ വിശ്വസ്തയായിരുന്നു - കാനം ഇ ജെ
43.ശാലീന സൌന്ദര്യമേ -ആരാന്റെ മുല്ല കൊച്ചമുല്ല -മധു ആലപ്പുഴ
44.വിഷുപ്പക്ഷി ചിലച്ചു -ഇലഞ്ഞിപ്പൂക്കള്‍ -മധു ആലപ്പുഴ
45.കേരനിരകളാടും - ജലോത്സവം- ബി ആര്‍ പ്രസാദ്
46.കസ്തൂരി മാന്മിഴി-മനുഷ്യമൃഗം -പാപ്പനംകോട് ലക്ഷ്മണന്‍
47.താരും തളിരും മിഴിപൂട്ടി - ചിലമ്പ്-ഭരതന്‍
48.കറുത്തരാവിന്റെ കന്നിക്കിടാവൊരു -നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക -മുല്ലനേഴി
49.ഇടയരാഗ രമണദുഖം -അങ്കിള്‍ബണ്‍ -പഴവിള രമേശന്‍
50.പഴം തമിഴ് പാട്ടിഴയും -മണിചിത്രത്താഴ് - മധു മുട്ടം

ദേവന്‍ said...

മൂര്‍ത്തി, ഏഴാച്ചേരിയെ ഓര്‍മ്മിപ്പിച്ചതിനു നന്ദി. ചന്ദനമണിവാതില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട പാട്ട്.

കുമാറേ,
ലാട്രിന്‍ ഭാഷയില്‍ “കണ്‍സെന്‍സസ് അഡ് ഇഡം” എന്നും മലയാളത്തില്‍ “എങ്ങനെ ഒത്തെടി നാത്തൂനേ” എന്നും അതിശയിക്കുന്ന മാനസിക ഐക്യം ഇതാണേ !

കിരണ്‍സേ,
അമ്മച്ചീ! ഒരൊന്നൊന്നര ലിസ്റ്റായി പോയി. ഒക്കെ എന്റേം ഇഷ്ടപ്പാട്ടുകളാ അത്. ഓരോന്നായി തപ്പിയെടുത്ത് കേള്‍ക്കട്ടെ :) (എം ഡി മാരെയും ഒന്നു പരിചയപ്പെടുത്തണേ, പ്രത്യേകിച്ച് കെ ജെ ജോയ്, എ റ്റി ഉമ്മര്‍, ആലപ്പി രംഗനാഥ് തുടങ്ങി മറന്നു പോയവരെ)