Saturday, May 19, 2007

അബുദാബിയിലെ ഇരണ്ട അറ്റാക്ക്

ദില്‍ബാസുരന്റെ ആദ്യ പോസ്സ്റ്റുകളില്‍ ഒന്ന് ആയ ഒരു ഗള്‍ഫ് കഥയില്‍ ഇട്ട കമന്റ്

ഗള്‍ഫുകാരൊക്കെ കള്ളം പറയുന്നവരാണെന്ന് പൈലിക്കുട്ടി ഒരു കമന്റ്‌ ഇട്ടതു വഴി വന്നു നോക്കിയപ്പോഴാ ഇതു കണ്ടത്‌.

ഇത്രയും വലിയൊരു സത്യം സത്യത്തില്‍ പ്രതീക്ഷിച്ചില്ല കേട്ടോ. ചിരിച്ചു പണ്ടം കലങ്ങിപ്പോയി ദില്‍ബാ.

പകരം തരാന്‍ ഒന്നുമില്ല എന്റെ കയ്യില്‍, ഓണമായിട്ട്‌ ഓട്ടക്കൈയ്യും ഒഴിഞ്ഞ തലയുമാ.. ഹ്ം... പണ്ടാരാണ്ടും ഒരു കേരളീയന്‍ പറഞ്ഞ ഒരു പാര്‍ട്ടി തമാശ മതിയോ?

പണ്ടു പണ്ട്‌, ഓയില്‍ ബൂമിന്റെ "ബൂം" മുഴങ്ങിക്കേട്ട്‌ വളരെ ഇമ്മിണി വര്‍ഷം കഴിഞ്ഞ്‌ ഒരു വിന്റേജു വിന്റര്‍ കാലം. അബുദാബിപ്പട്ടണത്തില്‍ ഇരണ്ട (sea gull) പട്ടമായി വരാന്‍ തുടങ്ങി. തുടങ്ങിയിട്ടു തീരുന്നില്ല, ഒന്ന്, പത്ത്‌ ഒരു കോടി, ശതകോടി.

പക്ഷികള്‍ ഇടിച്ച്‌ വിമാനങ്ങള്‍ കേടായി, ആയിരക്കണക്കിനു ചത്തു വീണ്‌ പാര്‍ക്കും ബീച്ചും നാറിപ്പുഴുത്തു, ഒന്നും ചെയ്യാന്‍ വയ്യ, പകര്‍ച്ച വ്യാധികള്‍ പൊട്ടി പുറപ്പെടുമെന്ന അവസ്ഥയായി.

അപ്പോ എത്തി ഒരു മാലിക്കാരന്‍. അവന്‍ ഷേഖിനെ ചെന്നു കണ്ടു. കടല്‍ക്കാക്കകളെ എല്ലാം ഞാന്‍ ഓടിക്കാം, ഫ്ലാറ്റ്‌ റേറ്റ്‌, ഒരു മില്ല്യണ്‍. പണി കഴിഞ്ഞു കാശു തന്നാല്‍ മതി. ഡീല്‍.

മുങ്ങിച്ചാവാന്‍ തുടങ്ങുന്നവന്റെ കച്ചിത്തുരുമ്പായ ഏലിമാലി നേരേ തന്റെ പെട്ടി തുറന്നു. പത്ത്‌ ചുവന്ന ഇമല്‍ഷന്‍ പെയിന്റ്‌ അടിച്ച സീ ഗള്ളുകളെ തുറന്ന് അബുദാബി കോര്‍ണിഷിലേക്ക്‌ പറത്തി. എന്തൊരതിശയം, ചുവന്ന
കിളിയെക്കണ്ട്‌ സകല പക്ഷികളും പറന്നു രക്ഷപ്പെട്ടുകളഞ്ഞു!

ആ രാജാവ്‌ സന്തോഷം കൊണ്ട്‌ കരഞ്ഞുപോയി. പിന്നെ മാലിക്കാരനെ വിളിച്ചു മെല്ലെ ചോദിച്ചു . "ഒരു ഉപകാരം കൂടി.. നിന്റെ കയ്യില്‍ ചുവന്ന മലയാളി ഉണ്ടോ? എത്ര പണം വേണമെങ്കിലും തരാം ഞാന്‍."

9 comments:

ദേവന്‍ said...

ദില്‍ബാസുരന്റെ ആദ്യ പോസ്സ്റ്റുകളില്‍ ഒന്ന് ആയ ഒരു ഗള്‍ഫ് കഥയില്‍ ഇട്ട കമന്റ്

സാജന്‍| SAJAN said...

ദേവേട്ടാ ഈ കമന്റിനു കമന്റിടാന്‍ എനിക്കു വയ്യ (ചിരിച്ചിട്ടാ കേട്ടോ)

Unknown said...

:) ചുവന്ന പിണറായി മതിയോ? (വേണ്ട, ഓവര്‍ഡോസാവും...)

Unknown said...

ബൂലോഗത്തേക്കാരെങ്കിലും ചുവപ്പില്‍ മുക്കി ബ്ലോഗര്‍മാരെ കേറ്റി വിട്വോ?:)

തമനു said...

പാവം രാജാവ് ....

മഴവില്‍ കളറുകളില്‍ വന്നാലും, മലയാളിക്കതൊക്കെ വെറും ഫുല്ല് മാത്രമെന്ന്‌ പാവം രാജാവറിയുന്നോ ....

ചിരിച്ചു ചിരിച്ചു ഒരു പരുവമായി...

Kalesh Kumar said...

ദേവേട്ടാ അത് കലക്കി!

Sathees Makkoth | Asha Revamma said...

ദേവേട്ടാ,രസികന്‍

ദേവന്‍ said...

:) എരണ്ടയറ്റാക്ക് കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദിനി.

ഗുപ്തന്‍ said...

എന്റമ്മോ ....ആ പഞ്ച്‌ലൈന്‍ എല്ലാ പ്രതീക്ഷയും തെറിപ്പിച്ചുകളഞ്ഞു.. (ഗള്‍ഫ്‌നാടുകള്‍ പരിചയമില്ലാത്തതുകൊണ്ടാവാം :P)

കിടിലോല്‍ക്കിടിലം....