Wednesday, February 25, 2009

ഇതാരുടെ പുസ്തകശേഖരത്തില്‍ നിന്ന്?

കൈപ്പള്ളിയുടെ സീരീസ്‌ ഭയങ്കര കടുപ്പം. ക്ലൂകള്‍ അപര്യാപ്തം. പോരാത്തേനു പെനാല്‍ട്ടി, പെറ്റിക്കേസ്‌, ഡീപ്പോര്‍ട്ടേഷന്‍. ഇതെന്താ ജയിലോ?

ഇവിടെ വരൂ. ഇവിടെ മള്‍ട്ടിപ്പിള്‍ ചോയ്സ്‌ സമ്മതിക്കും, ക്ലൂ ഇഷ്ടമ്പോലെ, കടുപ്പമുള്ള ചോദ്യങ്ങളുമില്ല, ഫൈനില്ല, ശരിയുത്തരം പറയുന്നവര്‍ക്ക്‌ മാര്‍ക്ക്‌ അളന്നല്ല, കൊട്ടയില്‍ കോരിയിട്ട്‌ കൊടുക്കുന്നു. വരൂ.
ഒരു ബ്ലോഗറുടെ ലൈബ്രറിയില്‍ നിന്ന്:

ക്ലൂകള്‍:
1. പുരുഷന്‍ (പേരല്ല, ലിംഗഭേദം)
2. പ്രായം മുപ്പതുകളിലെന്ന് അവകാശപ്പെടുന്നു
3. ദുബായില്‍ ജോലി
4. വര്‍ഷങ്ങളായി ഒട്ടുമിക്ക ബ്ലോഗ്‌ മീറ്റിനും വന്നിട്ടുണ്ട്‌.
5. ചെറിയ മകനുമൊത്തും ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്‌
6. തെക്കന്‍ കേരളത്തില്‍ ജനിച്ചു
7. വാണിജ്യത്തില്‍ ബിരുദം
8. ഇരുപതു വയസ്സില്‍ ഓഡിറ്റ്‌ റ്റ്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു
9. ഇപ്പോള്‍ സാമ്പത്തിക-പൊതുഭരണമേഖലയില്‍ ജോലി ചെയ്യുന്നു.

10. ഈ ശേഖരത്തിലെ പല പുസ്തകങ്ങളും പലരും കയ്യൊപ്പിട്ട്‌ നേരിട്ട്‌ സമ്മാനിച്ചതാണെന്ന് ആദ്യപേജ്‌ തുറന്നാല്‍ കാണാം.

വെറും ആറു പുസ്തകങ്ങള്‍ക്ക്‌ പത്തു ക്ലൂ, വരൂ പറയൂ.

18 comments:

സുല്‍ |Sul said...

ഇതെന്റെ ശേഖരനാ.
ഇതു പറയാന്‍ വേറെ കളകുളു ഒന്നും വേണ്ട.
ക്ലൂ എല്ലാം തെറ്റാ :)

-സുല്‍

കാളിയമ്പി said...

എന്ത്? കൈപ്പള്ളിയണ്ണന് ബദലുകളോ? ഇത് ശരിയല്ല. ഒട്ടും ശരിയല്ല.
ഇത് കൈപ്പള്ളിയണ്ണന്റെ പുസ്തകങ്ങളല്ലേ എന്നൊരു സംശയം. ദേവേട്ടന്റെയല്ല.കാരണം ദേവേട്ടന് മുപ്പത് വയസ്സ് കഴിഞ്ഞിട്ടില്ലല്ലോ.കുറുമയണ്ണന്റെയാണോ..ഹേയ് പുള്ളി പ്രൈവറ്റിലാ ജോലിയെന്ന്‍ ആരോ പറഞ്ഞ് കേട്ട്..ഇനിയിത് ആരാണാവോ??
ക്ലൂകള്‍ പോരാ.quiz maashe....പേരിന്റെ ആദ്യത്തെ അക്ഷരം പറയൂ

Unknown said...

ഇത്രയും ബുദ്ധിമുട്ടുള്ള ഒരു പരീക്ഷണം ജീവിതത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. (കൈപ്പള്ളിക്കൂടമൊക്കെ എന്തരു കൂടം?)
പറഞ്ഞ കുളു പത്തെണ്ണം തിരിച്ചും മറിച്ചും നോക്കി.
പുസ്തകം എല്ലാം അരിച്ചു പെറുക്കി.
ഒടുവില്‍ ഒരു ചെടി കഞ്ചാവിന്റെ ജ്ഞാനദൃഷ്ടിയില്‍ എല്ലാം തെളിഞ്ഞു.

"രാധേയനു"
സ്നേഹപൂര്‍‌വ്വം
ടി.പി.അനില്‍‌കുമാര്‍.

ആഷ | Asha said...

യാത്രാമൊഴി കൊട്ടയും കൊണ്ട് വന്ന് അടിച്ചോണ്ടു പോയല്ലോ. :(

ദേവന്‍ said...

പേരിന്റെ അവസാനത്തെ അക്ഷരം പറയാം അംബീ -"ന്‍"

Kumar Neelakantan © (Kumar NM) said...

അവസാന അക്ഷരം “ന്‍”.
കിട്ടിപ്പോയി..
“മായിന്‍”

സിദ്ധാര്‍ത്ഥന്‍ said...

കാപാലികന്‍.
തെറ്റിയാ?
എന്നാല്‍ ക്ലൂ പോര.
ഈ ബ്ലോഗ്ഗര്‍ക്കു് ഏകദേശം എത്ര കിലോ വരും? മീശയുണ്ടോ?
മള്‍ട്ടിപ്പിള്‍ ചോയ്സ് അനുവദിക്കുമോ?

കാളിയമ്പി said...

ഇപ്പം കമ്ലീറ്റ് പിടികിട്ടി..അവസാന അക്ഷരന്‍ ന്‍ ഉള്ള ബ്ലോഗറോ? കുമാറണ്ണന്‍ പറഞ്ഞ പോലെ മായിന്‍. അല്ലല്ല.... പരാജിത...ന്‍, ദേവ...ന്‍,കുറുമാ...ന്‍..ഇവരൊന്നുമല്ല എന്നുറപ്പാണ്.ഇനി മൈനാഗ...ന്‍ ആണോ? എന്റെ ബലമായ സംശയം അഞ്ചല്‍ക്കാര....ന്‍ ആണോ എന്നാണ്. ചിലപ്പോ സജീവ് എടത്താട...ന്‍ എന്ന വിശാലമനസ്ക....ന്‍ ഉം ആവാല്ലോ.
എന്തായാലും ഈ പരൂക്ഷ ഭയങ്കര കട്ടി തന്നെ.
ഇനി

(സ്റ്റീഫന്‍ ഫ്രൈ അവതരിപ്പിയ്കുന്ന QI എന്നൊരു പരിപാടിയുണ്ട്.ബീ ബീ സീയില്‍. ഒരു ഭയങ്കര ഫാനാ ഞയാന്‍..http://www.bbc.co.uk/iplayer/episode/b00hq4mg/QI_Series_6_The_Future/)

അനില്‍ശ്രീ... said...

പുസ്തകങ്ങള്‍ കണ്ടിട്ട് ബ്ലോഗ് എഴുതുന്നയാളോ വായിക്കുന്നയാളോ അല്ല എന്ന് നിശ്ചയം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദ്യത്തെ അക്ഷരം ദേ ആണോ?

ഹരീഷ് തൊടുപുഴ said...

കുഞ്ഞന്‍...

ഹരീഷ് തൊടുപുഴ said...

അതോ താങ്കള്‍ തന്നെയോ???

ഞാന്‍ ആചാര്യന്‍ said...

രാദേയന്‍ അല്ലേ

പകല്‍കിനാവന്‍ | daYdreaMer said...

ഇത് സെയ്ക്ക് മുഹമ്മദന്‍ തന്നെ...!

simy nazareth said...

manmohan

ദേവന്‍ said...

ശരിയുത്തരം ദേവന്‍ (അല്ലാതെ എവന്റെങ്കിലും എനിക്ക് ഫോട്ടം അയച്ചു തരുവോ?)
ഉത്തരം പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും ഇതിലേ വരാത്തവര്‍ക്കു പോലും പത്തു പോയിന്റു വീതം.

അര്‍ജ്ജുനന്‍..ഫല്‍ഗുനന്‍ പോലെ എന്റെ പേരുകള്‍ ജപിച്ച സിദ്ധാര്‍ത്ഥനു ദീര്‍ഘായുസ്സ്.

സംഗതി എന്താന്നു വച്ചാല്‍ അനിലന്‍ എനിക്കും രാധേയനും ഒരു മീറ്റിനിടെ പുസ്തകത്തല് ഒന്നിച്ചാണ്‌ ഒപ്പിട്ടത്. അതിനിടെ വിളമ്പുകാരന്‍ സമോസയുമായി വന്നു ഞങ്ങളുടെ മൂന്നുപേരുടെയും അറ്റെന്‍ഷന്‍ തെറ്റി പുസ്തകങ്ങള്‍ തങ്ങളില്‍ മാറിപ്പോയി. രാധേയന്റെ വീട്ടില്‍ ദേവന്‌ എന്നെഴുതി ഒപ്പിട്ട ഒരു ബുക്ക് കാണണം!
[അംബീ, ഇനിയും വയസ്സൊളിക്കാന്‍ പറ്റുന്നില്ല. മുടിയും മീശയും നരച്ചു :( ]

Mahesh V said...

ഹോ ... ആ ആഡിറ്റ് ട്രെയിനി ക്ലൂ മനസിലാക്കാന്‍ ഇവിടാര്‍ക്കും പറ്റിയില്ലേ !!!
അതോ എല്ലാരും ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും കളിപ്പിക്കുവാര്ന്നോ ??
എന്തായാലും കൊള്ളാം....

SREEJITH SEO said...

Thanks for informative post.it’s a useful post to me ,thanks a lot.

stay home,stay safe
with regards,


best software development company in trivandrum
best business software development company in kerala
best erp software development company in kerala