Wednesday, February 25, 2009

ഇതാരുടെ പുസ്തകശേഖരത്തില്‍ നിന്ന്?

കൈപ്പള്ളിയുടെ സീരീസ്‌ ഭയങ്കര കടുപ്പം. ക്ലൂകള്‍ അപര്യാപ്തം. പോരാത്തേനു പെനാല്‍ട്ടി, പെറ്റിക്കേസ്‌, ഡീപ്പോര്‍ട്ടേഷന്‍. ഇതെന്താ ജയിലോ?

ഇവിടെ വരൂ. ഇവിടെ മള്‍ട്ടിപ്പിള്‍ ചോയ്സ്‌ സമ്മതിക്കും, ക്ലൂ ഇഷ്ടമ്പോലെ, കടുപ്പമുള്ള ചോദ്യങ്ങളുമില്ല, ഫൈനില്ല, ശരിയുത്തരം പറയുന്നവര്‍ക്ക്‌ മാര്‍ക്ക്‌ അളന്നല്ല, കൊട്ടയില്‍ കോരിയിട്ട്‌ കൊടുക്കുന്നു. വരൂ.
ഒരു ബ്ലോഗറുടെ ലൈബ്രറിയില്‍ നിന്ന്:

ക്ലൂകള്‍:
1. പുരുഷന്‍ (പേരല്ല, ലിംഗഭേദം)
2. പ്രായം മുപ്പതുകളിലെന്ന് അവകാശപ്പെടുന്നു
3. ദുബായില്‍ ജോലി
4. വര്‍ഷങ്ങളായി ഒട്ടുമിക്ക ബ്ലോഗ്‌ മീറ്റിനും വന്നിട്ടുണ്ട്‌.
5. ചെറിയ മകനുമൊത്തും ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്‌
6. തെക്കന്‍ കേരളത്തില്‍ ജനിച്ചു
7. വാണിജ്യത്തില്‍ ബിരുദം
8. ഇരുപതു വയസ്സില്‍ ഓഡിറ്റ്‌ റ്റ്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു
9. ഇപ്പോള്‍ സാമ്പത്തിക-പൊതുഭരണമേഖലയില്‍ ജോലി ചെയ്യുന്നു.

10. ഈ ശേഖരത്തിലെ പല പുസ്തകങ്ങളും പലരും കയ്യൊപ്പിട്ട്‌ നേരിട്ട്‌ സമ്മാനിച്ചതാണെന്ന് ആദ്യപേജ്‌ തുറന്നാല്‍ കാണാം.

വെറും ആറു പുസ്തകങ്ങള്‍ക്ക്‌ പത്തു ക്ലൂ, വരൂ പറയൂ.