Friday, April 6, 2007

രൂപം പ്രതീകാസനായ

ജീവന്‍ എന്നത്‌ കെടുത്തിയാല്‍ കൊളുത്താനാവാത്ത ഒരു തരം അഗ്നി. അതിനിപ്പോ എന്താ? കെടുത്താന്‍‍ പോലും പറ്റാത്ത അഗ്നികള്‍ എവിടെയെല്ലാം, എന്തിലെല്ലാം ഈ ലോകത്ത്‌.മാംസം മജ്ജ കൊഴുപ്പ്‌ അസ്ഥി കുറേ തരം ഓര്‍ഗാനിക്ക്‌ കോമ്പൌണ്ടുകള്‍ ഉണ്ടാകുന്നു നശിക്കുന്നു. വീണ്ടുമുണ്ടാവുന്നു. ഈ അഗ്നി തന്നെ പ്രപഞ്ചമൂലശക്തി വിഘടിച്ചും കൂട്ടിയോജിച്ചും സൂര്യനില്‍ നിന്നുണ്ടാവുന്നത്‌. സൂര്യനോ ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി ഊര്‍ജ്ജമുണ്ടാക്കുന്നു. ഞാന്‍, നളന്‍, ലോ ലവന്‍, പട്ടി പൂച്ച, ആഞ്ഞിലി മരം എല്ലാം കാര്‍ബണ്‍ സൈക്കീല്‍ ചവിട്ടുന്നു, ഹിമാലയം, അറബിക്കടല്‍ ഒക്കെ സാന്‍ഡ്‌ സൈക്കില്‍ ചവിട്ടുന്നു . എന്താപ്പോ വത്യാസം. മഡോണ തന്നെ സെഡോണ. എലിയെയും മലയെയും വെട്ടിയാല്‍ ഒരു ലെവല്‍ കഴിഞ്ഞാല്‍ മൊളിക്യൂള്‍, ആറ്റം, പ്രോട്ടോണാദി, ക്വാര്‍ക്ക്‌ എന്നിങ്ങനെ കീഴോട്ടു എവിടെയോ വത്യാസമില്ലാതാകും. കണ്‍സോളിഡേഷന്‍ നടത്തിയാല്‍ ഭൂമി, സൌരയൂധം, നക്ഷത്രസമൂഹം അങ്ങനെ എവിടെ വരെയോ പോകുന്ന്ന പോക്കിലും വത്യാസമില്ലല്ലോ. എന്തരു ഞാന്‍? എനിക്കു മാത്രമായി എതു ജീവന്‍? രൂപം രൂപം പ്രതിരൂപോ ഭുവ:, തദ്‌ അസ്യ രൂപം പ്രതീകാസനായ (ബൃഹദ്‌ ആര്യണകോപനിഷത്ത്‌)(എല്ലാ രൂപത്തിലും പ്രതിരൂപമായി ഭവിക്കുന്നതും അതിനാല്‍ എല്ലാ രൂപങ്ങളുടെയും പ്രതീകമായി നമ്മള്‍ കാണുന്നതും . മച്ചാനെ തന്നെന്ന്)ഈ “ഞാന്‍” എതാണ്ട്‌ വലിയ കുണാണ്ടര്‍ ആണെന്ന നമ്മുടെ വിശ്വാസം കൊണ്ടാണു ഈ വളരുന്നതും കാലില്‍ നടക്കുന്നതും മഹാ കേമത്തമായി വിചാരിക്കുന്നത്‌. സത്യത്തില്‍ കാര്‍ബണ്‍ സൈക്കിള്‍ എന്നത്‌ കോസ്മിക്ക്‌ നൃത്തത്തിലെ നിസ്സാരമായ ഒരു വേഷം മാത്രം. നമ്മളോ ആ എക്സ്റ്റ്രാ നടിയുടെ ഒരു മുടിച്ചുരുള്‍ പോലെ..ജീവന്‍ ഉണ്ടായാലെന്തര്‌? ഒണ്ടായില്ലേലെന്തര്‌ എന്നാലോചിക്കുമ്പോ . ചീളു കേസുകള്‍ നമ്മളെ ഏതു പയലിനു വേണം എന്നാലോയിച്ച്‌ പോണ്‌. പോക്കണക്കേട്‌, അയ്യം.

നളന്റെ “കാറ്റ്” എന്ന ബ്ലോഗില്‍ ഇട്ട കമന്റ്

3 comments:

ദേവന്‍ said...

രൂപം രൂപം പ്രതിരൂപോ ഭുവ:, തദ്‌ അസ്യ രൂപം പ്രതീകാസനായ.. എന്ന് താഴെ കമന്റില്‍ ഇട്ടപ്പോ ?ശ്ശെഡാ, ഇത് പണ്ടെപ്പോഴോ എഴുതിയതല്ലേ എന്ന് മനസ്സില്‍ തോന്നി. സംഭവം ഗൂഗിള്‍ പാതാളക്കരണ്ടിയിട്ട് പൊക്കി.

പുള്ളി said...

ഈച്ച ചത്തുടന്‍ പൂച്ചയായ് മാറുന്നൂ, നരന്‍ ചത്തു നരിയായ് പിറക്കുന്നൂ എന്ന് പൂന്താനം പാനിയടിച്ചതും, മനുഷ്യാ നീ മണ്ണാകുന്നു, ദൈവമേ നീ മണ്ണാങ്കട്ടയാകുന്നൂ എന്നു പണ്ട് മനുഷ്യനും ദൈവവും കൂടി ഒന്നും രണ്ടും പറഞ്ഞ് മണ്ണ് പങ്കുവെച്ചതും ഒക്കെ ഈ സംഗതി തന്നെ അല്ലേ...
നല്ല കമ്പോസ്റ്റ്. (കമന്റ് പോസ്റ്റ്)

Satheesh said...

ശാന്തി പര്‍വത്തില്‍ വ്യാസന്‍ നായര്‍ പറഞ്ഞത് വെച്ചുനോക്കിയാല്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല.
“ഗുഹ്യം ബ്രഹ്മ തദിദം വോ ബ്രവീമി
ന മാനുഷാത് ശ്രേഷ്ഠതരം ഹി കിഞ്ചിത്”

ചുരുക്കത്തില്‍ മനുഷ്യനേക്കാള്‍ ശ്രേഷ്ഠതരമായി മറ്റൊന്നുമില്ലാന്ന് ആശാന്‍ തന്നെ പറഞ്ഞസ്ഥിതിക്ക് നമ്മളായിട്ടെന്തിനാ കുറക്കുന്നത്! പിന്നെ ബാക്കിയുള്ളോരും മനുഷ്യന്‍ തന്നെയല്ലേ എന്നെല്ലാം ചിന്തിക്കാന്‍ പോയാല്‍ പിന്നെ പ്രശ്നാവും. വെറുതെയെന്തിനാ..!?
എന്തേ!